തരംഗമായി മോദി ജാക്കറ്റ്; 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ എണ്ണം കുറയുന്നു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരംഗമായിരുന്നു മോദി ജാക്കറ്റുകള്‍. എന്നാല്‍ ഇത്തവണ അത്ര പ്രിയം പോരെന്നാണ് സംസാരം. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ എണ്ണം കുറയുന്നു. ആ നിലയിലേക്കു കച്ചവടം താഴ്‌ന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്‌റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്. നേരത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച ജാക്കറ്റിന്റെ പേരില്‍ സമൂഹമാധ്യമങ്ങെളില്‍ വലിയ ചര്‍ച്ചയുണ്ടായിരുന്നു. മോഡി ജാക്കറ്റ് എന്ന ബ്രാന്‍ഡിലുള്ള ജാക്കറ്റാണ് നിര്‍മ്മാതാക്കള്‍ കൊറിയന്‍ പ്രസിഡന്റിന് അയച്ചു നല്‍കിയത്. എന്നാല്‍ ഈ ജാക്കറ്റ് മോഡിയുടെ പേരിലുള്ളതല്ലെന്നും യഥാര്‍ത്ഥത്തില്‍ ഇത് നെഹ്രുവിന്റെ പേരിലുള്ളതെന്നും ചൂണ്ടികാണിച്ച് നിരവധിപേര്‍ രംഗത്തെത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തനിക്ക് മനോഹരമായ ചില കുപ്പായങ്ങള്‍ അയച്ചുതന്നു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തിന്റെ പൂതിയ രൂപമാണിത്. കൊറിയയില്‍ ധരിക്കാന്‍ വളരെയധികം നല്ലതാണെന്നും കാണിച്ച് കൊറിയന്‍ പ്രസിഡന്റ് ട്വിറ്ററില്‍ ഒക്ടോബര്‍ 31ന് പോസ്റ്റിട്ടിരുന്നു ഇതെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിയത്. തങ്ങളുടെ പ്രധാനമന്ത്രി ജാക്കറ്റ് അയച്ചുതന്നത് നല്ലകാര്യം തന്നെ എന്നാല്‍ അതിന്റെ പേര് മാറ്റാതെ നല്‍കാമായിരുന്നില്ലെ? ഞാന്‍ എന്റെ ജീവിതം മുഴുവന്‍ കണ്ടത് ഇത് നെഹ്രു ജാക്കറ്റായിട്ടാണ്. പക്ഷെ ഇപ്പോള്‍ അതിന്റെ പേര് മോഡി ജാക്കറ്റെന്നാണ്, 2014 മുന്‍പ് ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നുള്ളത് വളരെ സ്പഷ്ടമാണ് അന്ന് ചില നേതാക്കള്‍ പറഞ്ഞത് ഇങ്ങനെയാണ്. മിസ്റ്റര്‍ പ്രസിണ്ടന്റ് നിങ്ങള്‍ക്ക് തെറ്റുപറ്റി. ഇത് മോഡിയുടെ വസ്ത്രമല്ല ഇത് നെഹ്രുവിന്റെ ജാക്കറ്റാണ്. മോഡിക്ക് ഒരിക്കലും നെഹ്രു ആകാന്‍ കഴിയുകയില്ല. ഇനി മോഡിക്കെന്തങ്കിലും ഉണ്ടങ്കില്‍ അത് കാക്കി നിക്കറാണ്. ഇങ്ങനെയായിരുന്നു ട്വിറ്ററില്‍ വന്ന അശോക് സ്വയ്‌ന്റെ പോസ്റ്റ്. സംഭവം ചര്‍ച്ചയായതോടെ ജാക്കറ്റ് നിര്‍മ്മാതാക്കള്‍ വിശദികരണവുമായി രംഗത്തെത്തിയിരുന്നു. ശരിക്കും ഇത് കഴുത്തുള്ള ജാക്കറ്റായിരുന്നു. നെഹ്രുവും പട്ടേലൊക്കെ ധരിച്ചത് ഇതാണ്.
പക്ഷെ തങ്ങള്‍ വില്‍ക്കുന്നത് മോഡി ജാക്കറ്റാണ് , ഇത് നെഹ്രു ജാക്കറ്റിനേക്കാള്‍ നീളമുള്ളതും ഇറുക്കമുള്ളതുമാണ്. കൊറിയന്‍ പ്രധാനമന്ത്രിക്ക് ജാക്കറ്റ് അയച്ചുകൊടുത്ത ജേഡ് ബ്ലു ലൈഫ് സറ്റൈല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ ബിബിന്‍ ചൗഹാന്‍ അന്ന് പറഞ്ഞത് ഇങ്ങനെ. പഴയ ജാക്കറ്റ് മങ്ങിയ വെള്ള നിറത്തിലും ഇളം കറുപ്പിലും ഉള്ളവയാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോഡി പരിഗണിക്കുന്നത് കുറെ കൂടി വിശാലമായ വര്‍ണ്ണകൂട്ടുകളാണ്. മോഡിജി ഒരു ബ്രാന്‍ഡ് ഉണ്ടാക്കി 2014 മൂതലാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. 1989 മുതല്‍ മോഡിക്ക് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് ചൗഹാന്‍ ആണ്.
https://www.facebook.com/Malayalivartha























