തന്നെ തഴഞ്ഞ് വിവാഹം കഴിച്ച അധ്യാപകന്റെ മുഖത്ത് വിദ്യാര്‍ഥിനി ആസിഡ് ഒഴിച്ചു

തന്നെ തഴഞ്ഞ് വോറൊറു പെണ്‍കുട്ടിയെ വിവാഹം കഴിച്ച അധ്യാപകന്റെ മുഖത്ത് വിദ്യാര്‍ഥിനി ആസിഡ് ഒഴിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ നാല്ലപാട് ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകന്‍ വെങ്കട്ടരാമനാണ് മുന്‍വിദ്യാര്‍ത്ഥിനിയുടെ ആസിഡ് ആക്രമത്തില്‍ പൊള്ളലേറ്റത്. നിലവില്‍ വിശാഖപട്ടണത്ത് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ കണക്കില്‍ പിജി കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന സൗജന്യ എന്ന വിദ്യാര്‍ത്ഥിനിയാണ് തന്നെ ചതിച്ച അദ്ധ്യാപകനോടാണ് ആസിഡോഴിച്ച് പകവീട്ടിയത്.
വെങ്കട്ടരമണ നേരത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന നരസരോപേട്ട് എന്ന കോളേജില്‍ ഇയാളുടെ വിദ്യാര്‍ത്ഥിയായിരുന്നു സൗജന്യ. അവിടെ വച്ച് പ്രണയത്തിലായ ഇരുവരും അവസാനം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയായ സൗജന്യ ബിരുദാനന്തര ബിരുദ പഠനത്തിനായി വിശാഖപട്ടണത്തു പോകുകയും വെങ്കട്ടരമണ നാല്ലപാടത്ത് ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ അദ്ധ്യാപകനായി എത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ സൗജന്യയെ ഒഴിവാക്കി മറ്റൊരു യുവതിയെ കഴിഞ്ഞ വര്‍ഷം വിവാഹം ചെയ്തു. തന്നെ ഒഴിവാക്കിയതിന്റെ പക തീര്‍ക്കാനായിട്ടാണ് സൗജന്യ വെങ്കട്ടരമണയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.
തന്നെ തിരിച്ചറിയാതിരിക്കുന്നതിനായി ബുര്‍ഖ ധരിച്ചാണ് സൗജന്യ കോളേജില്‍ എത്തിയത്. കോളേജ് ഗേറ്റില്‍ കാത്തുനിന്ന സൗജന്യ ഉച്ചഭക്ഷണത്തിന്റെ സമയത്ത് കോളേജില്‍ നിന്നു പുറത്തിറങ്ങിയ വെങ്കട്ടരമണയുടെ മുഖത്ത് സൗജന്യ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് വെങ്കട്ടരമണയുടെ മുഖത്തിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ഒഴിക്കുന്നത് തടഞ്ഞപ്പോള്‍ സൗജന്യയുടെ മുഖത്തും നേരിയ തോതില്‍ ആസിഡ് വീണു പൊള്ളിയിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























