മിന്നിച്ച് ബിജെപി ; കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍

അമിത്ഷായ്ക്കും മോദിക്കും നന്ദി ടോം വടക്കന്‍. വടക്കന്‍ കട്ടയ്ക്ക് തന്നെ, കോണ്‍ഗ്രസിന് പണി കൊടുക്കാനായാണ് ലോക്‌സാഭാ തിരഞ്ഞെടുപ്പ് തിയതി കുറിച്ച് അങ്കത്തിന് ഒരുങ്ങുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പണി വാങ്ങാന്‍ തയ്യാറാകുന്നത്. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.
വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ടോം വടക്കന്‍ പറഞ്ഞു.കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ പറയുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറയുന്നുണ്ട്. മുൻ എ ഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കന്‍.
പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണഗ്രസില് നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണഗ്രസിൽ. പാർട്ടി വിടുകയല്ലാതെ മറ്റ് മാരഗമില്ലായിരുന്നു. പുലവാമ ആക്രമണത്തില് കോണഗ്രസ് തൃശൂരില്‌നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർഥിത്വ മോഹം നടന്നില്ല.
https://www.facebook.com/Malayalivartha





















