പെറ്റമ്മയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയം മൂത്ത് മകന്‍ കസേര എടുത്ത് അമ്മയെ അടിച്ച ശേഷം മൂര്‍ച്ചയേറിയ കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ നിരവധി തവണ കുത്തി... മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം മുറിയിലിട്ട് പൂട്ടി... ഒന്നും സംഭവിക്കാത്ത പോലെ ഒരാഴ്ചയോളം പതിവ് രീതിയില്‍ ജീവിച്ചു; പിന്നെ സംഭവിച്ചത് മറ്റൊന്ന്

അമ്മയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മകന്‍ ഇവരുമായി നിരന്തരം വഴക്കിട്ടിരുന്നു. ഒരാഴ്ച മുന്‍പും വഴക്ക് നടന്നിരുന്നു. കസേര എടുത്ത് അമ്മയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ നിരവധി തവണ കുത്തിയ അമലോര്‍പവനാഥന്‍ മൃതദേഹം മുറിയിലിട്ട് പൂട്ടി. ഒന്നും സംഭവിക്കാത്ത പോലെ ഒരാഴ്ചയോളം പതിവ് രീതിയില്‍ ജീവിച്ചു. പിന്നീടാണ് പോലീസില്‍ വിവരമറിയിക്കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച ഒര്‍ലീന്‍പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കീഴടങ്ങുകയായിരുന്നു. പോലീസ് എത്തുമ്ബോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മുറിയിലാകെ രക്തം കട്ടപിടിച്ച് കിടന്നിരുന്നു. തലയിലും കഴുത്തിലും നിരവധി കുത്തുകള്‍ ഏറ്റാണ് മരണമെന്നു പോലീസ് സൂചിപ്പിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കമ്ബ്യുട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദധാരിയാണ് അരുംകൊല ചെയ്ത ജെ.അമലോര്‍പവനാഥന്‍. അമ്മ ജെ.ജയമേരിയെയാണ് മകന്‍ കൊലപ്പെടുത്തിയത്. അമലോര്‍ പവനാഥന്റെ പിതാവ് ജയശേഖര ഉദയ്ര്‍ 2013ല്‍ മരണമടഞ്ഞിരുന്നു. ജയശേഖരയുടെ രണ്ടാം ഭാര്യയാണ് ജയമേരി.
ജയശേഖരുടെ മരണശേഷം ആദ്യഭാര്യ ജെ.സെല്‍വിയും രണ്ടാം ഭാര്യ ജയമേരിയും തമ്മില്‍ സ്വത്ത്തര്‍ക്കം ഉടലെടുത്തു. ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ജയമേരി സെല്‍വിയുടെ സഹോദരന്‍ മണിവണ്ണനെ കൊലപ്പെടുത്തി. എ.ഐ.എ.ഡി.എം.കെയുടെ കള്ളകുറുച്ചിയിലെ പ്രവര്‍ത്തകനായിരുന്നു മണിവണ്ണന്‍. ഈ സംഭവത്തില്‍ ജയമേരിയും ഗുണ്ടാസംഘത്തിലെ എട്ടുപേരും അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കൃഷ്ണ നഗറില്‍ പുതിയ വീട് വാങ്ങി മകന്‍ അമലോര്‍പവനാഥനൊപ്പം താമസം തുടങ്ങി.
https://www.facebook.com/Malayalivartha





















