പുതു ജീവിതം സ്വപ്നം കണ്ട് അണിനൊരുങ്ങി; ഏഴു ലക്ഷം നല്‍കിയിട്ടും സ്ത്രീധനം മതിയാകാതെ വരന്റെ വീട്ടുകാർ... ഒടുക്കം ആദ്യരാത്രിയില്‍ സഹോദരീഭര്‍ത്താവിനൊപ്പം കൂട്ട ബലാത്സംഗം ചെയ്ത് വരന്റെ പക പോക്കൽ; ഒരു രാത്രി മുഴുവൻ രക്‌തസ്രാവവുമായി കിടന്ന യുവതി അഭയം തേടിയത് സ്വന്തം വീട്ടിൽ

മാര്‍ച്ച് 6 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബമാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. കൊടുത്ത സ്ത്രീധനം പോരാ എന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് കുടുംബം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവവരനും ബന്ധുവും വിവാഹരാത്രിയില്‍ കടുത്ത മദ്യലഹരിയില്‍ ആയിരുന്നു. വരന്റെ കടുംബം കൂടുതല്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടു. വിവാഹത്തിന് താന്‍ ഏഴു ലക്ഷത്തോളം രൂപ മുടക്കിയെന്നാണ് വധുവിന്റെ സഹോദരന്‍ പറഞ്ഞത്. സ്ത്രീധനത്തുക പോരെന്ന് പറഞ്ഞ് നവവധുവിനെ ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. അക്രമത്തിന് ശേഷം രക്തസ്രാവം ഉണ്ടായ നിലയില്‍ യുവതിക്ക് ഒരു രാത്രി മുഴുവന്‍ കിടക്കേണ്ടി വന്നു. പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നു. മറ്റുവീട്ടംഗങ്ങള്‍ യുവതിക്ക് പുറത്ത് പോകാന്‍ കഴിയാത്ത വിധത്തില്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ചു കൃത്യത്തിന് ഒത്താശയും ചെയ്തു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിന് തൊട്ടടുത്ത ഗ്രാമത്തില്‍ 26 കാരിയാണ് പീഡനത്തിന് ഇരയായത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നു അക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















