സോണിയയുടെ രഹസ്യം പുറത്ത് ; ബിജെപി പാളയത്തിലെത്തിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍; കോണ്‍ഗ്രസ് ഞെട്ടി

ബിജെപി പാളയത്തിലെത്തിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം. സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് ക്യാംപ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നെഹ്‌റു കുടുംബത്തിന്റെ വക്താവായ വടക്കനെ ബിജെപി പാളയത്തിലെത്തിച്ച അമിത് ഷാ, കോണ്‍ഗ്രസിന് നല്‍കിയത് കനത്ത ആഘാതമാണ്. കേരളത്തില്‍ വടക്കനെ ഇറക്കി മത്സരം കടുപ്പിക്കാനാകും അമിത് ഷായുടെ കണക്കുകൂട്ടല്‍.
രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാനത്തെ പ്രമുഖ നേതാവിനെ അമിത്ഷാ ബിജെപി പാളയത്തിലെത്തിച്ചത്. ഇലയൊന്നനങ്ങിയാല്‍ മുന്‍ കൂട്ടി അറിയുന്ന രാഹുല്‍ ബ്രിഗേഡിലെ നേതാക്കള്‍ക്ക് പോലും കണ്ടെത്താനാവാത്ത അമിത്ഷായുടെ മിന്നലാക്രമണം. ഒരു പ്രമുഖ നേതാവ് ബിജെപിയില്‍ ചേരുന്നുവെന്ന സന്ദേശം മാത്രമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
അത്, മൂന്നുപതിറ്റാണ്ടായി രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖമായ ടോം വടക്കാനായിരിക്കുമെന്ന് ആരും കരുതിക്കാണില്ല. രാഹുല്‍ ബ്രിഗേഡ് പാര്‍ട്ടിയില്‍ പിടിമുറുക്കിയപ്പോള്‍ കടുത്ത അവഗണനനേരിട്ട നേതാക്കളില്‍ ഒരാളായിരുന്നു ടോംവടക്കന്‍. സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന വിശേഷണം പത്രതലക്കെട്ടുകളില്‍ മാത്രം ഒതുങ്ങിപ്പോയ നാളുകള്‍. സ്വന്തം നാട്ടില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം പലവട്ടം പറഞ്ഞപ്പോഴും അവഗണനയായിരുന്നു ഫലം.
സീറ്റ് കിട്ടുമെന്ന ഉറപ്പിന്മേല്‍ തൃശൂരിലെത്തിയ ടോം വടക്കന് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് അപമാനം നേരിട്ടതും ചരിത്രമാണ്. ദീര്‍ഘകാലം നെഹ്‌റുകുടുംബത്തിന്റെ അടുപ്പക്കാരനായിരുന്നിട്ടുകൂടി എംപി സ്ഥാനം അടക്കമുള്ള പദവികള്‍ ലഭിക്കാത്തത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തി.
അഴിമതിയില്‍ കൂപ്പുകുത്തിയ കോണ്‍ഗ്രസിനുവേണ്ടി മുന്നില്‍ നിന്ന് വാദിച്ചവരില്‍ പ്രധാനിയായിരുന്നു ടോം വടക്കന്‍. ദേശീയ മാദ്ധ്യമങ്ങളില്‍ നെഹ്‌റു കുടുംബത്തിന്റെ നാക്കും വാക്കുമായിരുന്നു വടക്കന്‍. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് അവഗണനയിലൂടെ മുറിവേറ്റ മനസുമായാണ് ടോം വടക്കന്‍, ദീനദയാല്‍ ഉപാധ്യായ റോഡിലെ ബിജെപി ആസ്ഥാനത്തേക്ക് കയറിവരുന്നത്. ഇനി ദേശീയതയുടെ വക്താവായി വടക്കന്‍ മാറും.
https://www.facebook.com/Malayalivartha





















