Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ബി ജെ പിയെ തൊട്ടാല്‍ പണി തിരിച്ചു കിട്ടും; പ്രാദേശികവികസനത്തിനുള്ള എം.പി. ഫണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വന്‍ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ്

15 MARCH 2019 02:16 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ എത്ര നോക്കീട്ടും ബി ജെ പിക്കെതിരെ ഒരായുധവും ഇല്ലാത്തതു കൊണ്ടാണോ രാഹുല്‍ ഇപ്പോള്‍ സ്മ്യതി ഇറാനിയെ തപ്പിപിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് നോതാക്കള്‍ എല്ലാം ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ രാഹുല്‍ പിടിവിട്ടിരക്കുകയാണ്. പ്രാദേശികവികസനത്തിനുള്ള എം.പി. ഫണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വന്‍ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമായ സ്മൃതി, ആനന്ദ് ജില്ലയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് വക്താക്കളായ ശക്തി സിങ് ഗോയലും രണ്‍ദീപ് സിങ് സുര്‍ജേവാലയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സന്നദ്ധസംഘടനയ്ക്ക് വഴിവിട്ട രീതിയില്‍ നല്‍കിയ 84.53 ലക്ഷം രൂപയുള്‍പ്പെടെ 5.93 കോടി രൂപയുടെ പണികള്‍ ടെന്‍ഡറില്ലാതെയാണ് നല്‍കിയതെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.

എം.പി.മാരുടെ പ്രാദേശികവികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഗ്രാമീണവികസന സഹകരണസംഘമാണ് നടത്തിയിരുന്നത്. 2015 ഓഗസ്റ്റ് 19ന് ഇത് നിര്‍ത്തി. പദ്ധതികളുടെ നടത്തിപ്പ് മന്ത്രിയുടെ പി.എ.യുടെ നിര്‍ദേശപ്രകാരം ഖേഡയിലെ ശാരദ മസ്ദൂര്‍ കംധാര്‍ സഹകരണ സൊസൈറ്റിക്ക് നല്‍കി. ബി.ജെ.പി. അംഗങ്ങള്‍ മാത്രമുള്ള സ്ഥാപനമാണിത്.എം.പി. നിര്‍ദേശിക്കുന്ന പണികള്‍ നടപ്പാക്കാനുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടാവണം ഇത്. സര്‍ക്കാര്‍പഞ്ചായത്ത് സംവിധാനങ്ങളെയാണ് നിര്‍മാണത്തിന് ആശ്രയിക്കേണ്ടത്. പണി നടത്താനുള്ള അധികാരിയെ തിരഞ്ഞെടുക്കാന്‍ എം.പി.ക്കാവില്ല. അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം. നിയമം ഇങ്ങനെയായിരിക്കേയാണ് സ്മൃതി സ്വന്തം താത്പര്യപ്രകാരം സഹകരണസ്ഥാപനത്തിന് പ്രവൃത്തി നല്‍കിയത്.പഞ്ചായത്തുകെട്ടിടം മോടിപിടിപ്പിച്ചതിന് 2016ല്‍ ശാരദ സഹകരണസംഘം 45.20 ലക്ഷം ആവശ്യപ്പെട്ടു. കെട്ടിടം നന്നാക്കാന്‍ തൊട്ടുമുമ്പത്തെ വര്‍ഷം പണമനുവദിച്ചതാണ്. ഒമ്പത് ഗ്രാമങ്ങളിലെ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ വേറെയും ബില്ലുകള്‍ നല്‍കി. ഇവിടെയൊന്നും പണി നടന്നില്ല. പണി നടന്നതിന്റെ രേഖകള്‍ പഞ്ചായത്തിലോ നഗരസഭകളിലോ ഇല്ല. ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി ആനന്ദിലെ കളക്ടര്‍ 2017 ജൂണ്‍ 20ന് പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറിക്ക് കത്തെഴുതി. 2018ലെ സി.എ.ജി. റിപ്പോര്‍ട്ടില്‍ ശാരദ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ 232 പണികള്‍ നല്‍കിയതായും കത്തില്‍ കുറ്റപ്പെടുത്തി സുര്‍ജേവാല പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (50 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (1 hour ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (6 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (6 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends