പഠിക്കാൻ മിടുക്കൻ... ജാതി വിളിച്ച് ആക്ഷേപിച്ചതിൽ സഹിയ്ക്കാനായില്ല; പരീക്ഷത്തലേന്ന് അയല്‍ക്കാരിയെ കുത്തി കലിപ്പ് തീർത്തു

അയല്‍ക്കാരിയായ അറുപത്തിയഞ്ചുകാരിയെ വാര്‍ഷിക പരീക്ഷ തുടങ്ങുന്നതിനു തലേന്ന് പത്താംക്ലാസുകാരന്‍ കുത്തിക്കൊന്നു. അറസ്‌റ്റിലായ വിദ്യാര്‍ഥിയെ രാജസ്‌ഥാന്‍ ജുവൈനല്‍ ജസ്‌റ്റിസ് ബോര്‍ഡ് ജുവൈനല്‍ഹോമിലേക്ക് അയച്ചു. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് കുട്ടി നേടിയിരുന്നു.
സംഭവം ഇങ്ങനെ...
രണ്ടു വീട്ടുകാര്‍ക്കുമായുളള ടെറസില്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ജാട്ടുവിഭാഗത്തില്‍പ്പെട്ട സ്‌ത്രീ വഴുക്കുപറഞ്ഞതു കുട്ടിയെ പ്രകോപിപ്പിച്ചു. തുടര്‍ന്നു അമ്മാവന്റെ പഴക്കടയില്‍നിന്നെടുത്ത കത്തികൊണ്ടു കലി തീരും വരെ വിദ്യാര്‍ഥി കുത്തുകയായിരുന്നു. രക്‌തത്തില്‍ കുളിച്ചുകിടന്ന വീട്ടമ്മയെ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌ത്രീയുടെ ശരീരത്തില്‍ 25 ഓളം മുറിവുണ്ട്. സംഭവസമയം സ്‌ത്രീയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. ടെറസില്‍ കുട്ടി ക്രിക്കറ്റു കളിക്കുമ്ബോള്‍ ബോള്‍ സ്‌ത്രീയുടെ വീട്ടിലേക്കു വീണാല്‍ തിരിച്ചുകൊടുക്കാറില്ലായിരുന്നു. വിദ്യാര്‍ഥിയുടെ മറ്റു കൂട്ടുകാരോട് സൗമ്യമായാണ് ഇവര്‍ പെരുമാറിയിരുന്നത്. രാവിലെ വഴിയില്‍ വച്ച് ഇവരുടെ മുന്നില്‍പ്പെട്ടാല്‍ കുട്ടിയെ ശപിക്കും. രണ്ടാഴ്‌ച മുമ്ബു ക്രിക്കറ്റ് ബോള്‍ തന്റെ വീട്ടില്‍ വീണതിന്റെ പേരില്‍ മുത്തച്‌ഛനുമായി അയല്‍ക്കാരി വഴക്കുണ്ടാക്കി. മൂന്നു വയസു മുതല്‍ മുത്തച്‌ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടി കഴിയുന്നത്.
https://www.facebook.com/Malayalivartha






















