Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഇതാണ് മോദി സ്‌റ്റെല്‍; തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

16 MARCH 2019 10:13 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുംപ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ്സ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുന്ന ജനങ്ങളെ കേൾക്കാൻ മോദി ഒരിക്കലും തയ്യാറാകുന്നില്ല. അൽപ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കിൽ നോട്ട്‌നിരോധനത്തെ കുറിച്ച് ഒരു കർഷകനോടോ ഒരു അമ്മയോടോ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയിൽ പോലും ആലോചിക്കുന്നില്ല. 70 കൊല്ലം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസർവ് ബാങ്കിന്റെ അഭ്യർത്ഥനപോലും മാനിക്കാതെ നോട്ട്‌നിരോധനം നടപ്പാക്കിയെന്നും രാഹുൽ ആരോപിച്ചു. ഏറ്റവും ദുർബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസ്സിലാക്കുക എന്നതാണ് കോണ്ഗ്രസ് പാർട്ടിയുടെ നയം. തങ്ങൾക്ക് ബോധ്യപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെമേൽ അടിച്ചേല്പ്പിക്കുകയാണിപ്പോൾ ബിജെപി ചെയ്യുന്നത്. ജനങ്ങളെയോ പ്രകൃതിയേയോ മനസ്സിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാർ. നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നു. ഞാൻ എല്ലാ ആഴ്ചയിലും മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നു, അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.

എന്നാൽ ഇവിടെ ഒരു പ്രധാനമന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ ഓർക്കണം.സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകൽപ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുന്നു. കർഷകരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. 50 ശതകോടീശ്വരന്മാരുടെ കോടികള് എഴുതി തള്ളിയ മോദി കർഷകരെ കണ്ടതായി നടിക്കുന്നില്ല. നീരവ് മോദിയും ലളിത് മോദിയും മുകുൾ ചോസ്‌കിയും അനിൽ അംബാനിയും മോദിക്ക് ഭായ്മാരാണ്. ഇവരാണ് മോദിയുടെ പടംവെച്ചുള്ള പരസ്യങ്ങൾ പത്രങ്ങളിലെത്തിക്കുന്നത്. അവർക്ക് അത്കൊണ്ട് നേട്ടമുണ്ട്.

പുൽവാമ ആക്രമത്തിൽ വീരമൃത്യുവരിച്ച ജവാമാർക്കായി നമ്മൾ അനുശോചനം രേഖപ്പെടുത്തുമ്പോൾ മോദി സിനിമയ്ക്കായി മേക്കപ്പിട്ട് നില്ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കൾക്കായി ഒരിന്ത്യയും തൊഴിൽരഹിതരായിട്ടുള്ള യുവാക്കൾക്കും ദുഃഖിതരായ കർഷകർക്കും വേണ്ടിയുള്ള മറ്റൊരിന്ത്യയും. ഇതാണ് രാജ്യത്തെക്കുറിച്ചുള്ളഅദ്ദേഹത്തിന്റെ സങ്കൽപ്പം. സിപിഎമ്മിനേയും പ്രസംഗത്തിൽ രാഹുൽ വിമർശിച്ചു. സുന്ദരന്മാരായ രണ്ട് ചെറുപ്പക്കാരെയാണ് സിപിഎം കാസർഗോഡ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തിൽ തുടരാമെന്ന് എല്ലാ കാലവും സിപിഎം കരുതേണ്ട. ഞാൻ നീതിയിൽ വിശ്വസിക്കുന്നു. അവർക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴിൽ സൃഷ്ടിക്കുന്നതിന് മറ്റോ സിപിഎമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന് അവര്ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (12 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (55 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (5 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (6 hours ago)

Malayali Vartha Recommends