പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി; അവളെ ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തില്ല:വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞു എതിർത്തു- പൊളളാച്ചി പീഡനക്കേസിലെ പ്രതികളുട കുറ്റസമ്മത വിഡിയോ പുറത്ത്...

പൊള്ളാച്ചി പീഡനക്കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു. നൂറിലേറെ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നത് ഇരയായവരില്‍ ഒരാളായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്.
ഇതിനിടെ, കേസിലെ മുഖ്യ പ്രതി തിരുനാവക്കരശിനെ 4 ദിവസം ക്രൈംബ്രാഞ്ച് സിഐഡി കസ്റ്റഡിയില്‍ വിട്ടു കോടതിയില്‍ നേരിട്ടെത്തിച്ചാല്‍ പൊതുജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു ഹാജരാക്കിയത്. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിലുടനീളം വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. അതേ സമയം പൊളളാച്ചി പീഡനക്കേസിലെ പ്രതികളുട കുറ്റസമ്മത വിഡിയോ പുറത്തായി. നഗ്നയായി എന്നെ പീഡിപ്പിക്കല്ലേ അണ്ണാ... എന്ന് അലറിക്കരയുന്ന പെൺകുട്ടിയുടെ മുഖം മറച്ചുളള വീഡിയോ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു പ്രതികളുടെ കുറ്റസമ്മത വീഡിയോ പുറത്ത് വന്നത്.
പെൺകുട്ടിയെ എങ്ങനെയാണ് വലയിലാക്കിയതെന്നും പീഡിപ്പിച്ചതെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് പ്രതികൾ കുറ്റസമ്മതം നടത്തുന്നതാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. പൊളളാച്ചി പൊലീസിനു കൈമാറുന്നതു തൊട്ടുമുൻപ് ഇരയായ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ചിത്രീകരിച്ചതാണ് ഈ വിഡിയോയെന്നും ഇതിന്റെ ആധികാരികതയെ പറ്റി ഉറപ്പില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.നൂറോളം വിഡിയോകളാണ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്.
എല്ലാ വിഡിയോയിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നത്. 10– 12 പെൺകുട്ടികൾ ഓരോ വിഡിയോയിലും ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ബ്ലാക് മെയിൽ ചെയ്തായിരുന്നു പീഡനം. പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു ഇവരെന്നു ലോകത്തിനു മനസിലായത് പ്രതികളുടെ മൊബൈൽ പൊലീസിനു ഈ യുവാക്കൾ കൈമാറിയതോടെയാണ്. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇവരുടെ കെണിയിൽ പെട്ടിരുന്നു.
കോളേജ് വിദ്യാർഥിനിയായ പെൺകുട്ടി തനിക്കൊപ്പം കാറിൽ വരാൻ തയ്യാറാകുകയായിരുന്നുവെന്ന് പ്രതികളിൽ ഒരാൾ വിഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. ‘പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി വരികയായിരുന്നു. അവളെ ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തിരുന്നില്ല. വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. ചുംബിക്കുമ്പോൾ എതിർക്കാതിരുന്നിട്ട് ഇപ്പോൾ പ്രതിഷേധിക്കുന്നത് എന്താണെന്നും ഞാൻ ചോദിച്ചു. പ്രതികളിലൊരാൾ പറഞ്ഞു.
പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്.
കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് 19 കാരിയായ പെൺകുട്ടിയുമായി അടുത്ത അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരനുമായുളള അടുത്ത പരിചയം ഇയാൾ മുതലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സീനിയറായി സ്കൂളിൽ പഠിച്ച പരിചയവും ഇയാൾ ഉപയോഗിച്ചു. ഫെബ്രുവരി 12–ാം തീയതി അത്യാവശ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബസ്‍ സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തുന്നു. നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി.
ഈ സംഭവത്തിനു ശേഷവും പെൺകുട്ടിയെ ഇവർ വെറുതെ വിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു.
https://www.facebook.com/Malayalivartha





















