തീരദേശ സേനയുടെ പര്യവേഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു, മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം

തീരദേശ സേനയുടെ പര്യവേഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു. മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം നടന്നത്. 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും സാഗര്‍ സംബാദയില്‍ ഉണ്ടായിരുന്നു. ഐ.സി.ജി.എസ് വിക്രം, ഐ.സി.ജി.എസ് ഷൂര്‍ എന്നീ തീരദേശ സേനയുടെ കപ്പലുകളുടെ പരിശ്രമത്തില്‍ തീ അണച്ചു.
അപകടത്തിലായ യാനത്തെ മംഗളൂരു തുറമുഖത്തേക്ക് മാറ്റി. മറൈന്‍ ബയോളജിയിലും മത്സ്യബന്ധനത്തിനും പര്യവേക്ഷണം നടത്തുന്ന കപ്പലാണ് സാഗര്‍ സംബാദ.
https://www.facebook.com/Malayalivartha






















