മരുമകള കൊണ്ടുവരു, മകള രക്ഷിക്കു. പുതിയ പരിപാടിയുമായി ബജ്രംഗ് ദള്‍ രംഗത്ത്

ബഹു ലാവോ,ബേട്ടി ബച്ചാവോ എന്ന പ്രചാരണവുമായി ബജ്രംഗ് ദള്‍ രംഗത്ത്. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് ബജ് രംഗ് ദള്‍ പുതിയ പ്രചാരണപരിപാടികള്‍ തുടക്കം കുറിക്കുന്നത്. പരിപാടി കേരളത്തിലുള്‍പ്പെട വ്യാപിപ്പിക്കാനാണ് ബജ്രംഗ് ദള്‍ ലക്ഷ്യമിടുന്നത്. ബഹു ലാവോ,ബേട്ടി ബച്ചാവോ അഥവാ മരുമകളെ കൊണ്ടുവരൂ,മകളെ രക്ഷിക്കൂ എന്ന പ്രചാരണത്തിന് അടുത്തവര്‍ഷം ഫെബ്രുവരി 17ന് ഉത്തര്‍പ്രദേശില്‍ തുടക്കമാകും.
ലൗ ജിഹാദ് തടയുകയാണ് പ്രഥമ ലക്ഷ്യം.ഒപ്പം മുസ്ലീം,ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുളള പെണ്‍കുട്ടികളെ ഹിന്ദു കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവരുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നു. ഇതിലൂടെ ലൗ ജിഹാദ് തടയാമെന്നാണ് വിഎച്ച്പിയുടെ കണക്കുകൂട്ടല്‍.
ഉത്തര്‍ പ്രദേശിന് പിറകെ കേരളം,കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പരിപാടി നടപ്പിലാക്കാനാണ് തീരുമാനം.മതപരിവര്‍ത്തനവിവാദം കെട്ടടങ്ങും മുമ്പേയാണ് മറ്റൊരു പ്രചാരണ പരിപാടിയുമായി ബജ്രംഗ് ദള്‍ രംഗത്ത് വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























