അനാശാസ്യം പിടികൂടിയ മാതാപിതാക്കള്‍ക്ക് നേരെ മകളുടെ ആസിഡ് ആക്രമണം

ഗുവാഹട്ടി യൂണിവേഴ്‌സിറ്റിയില്‍ എംബിഎയ്ക്ക് പഠിക്കുന്ന മകള്‍ മീനാക്ഷിയെ കാണാനായിട്ടാണ് ഞായറാഴ്ച മാതാപിതാക്കള്‍ എത്തിയത്. പഠന ആവശ്യത്തിനായി ജാലുക്ബാരി പോലീസ് ഔട്ട്‌പോസ്റ്റിന് സമീപം വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു മകള്‍.
എന്നാല്‍ നാഗോണ്‍ ജില്ലയിലെ ഹോജായി സ്വദേശികളായ മാതാപിതാക്കള്‍ എത്തിയപ്പോള്‍ 23 കാരിയായ മകള്‍ 58 കാരനായ പങ്കജാനന്ദ ദത്ത എന്ന വൃദ്ധ കാമുകനോടൊപ്പം സമയം ചെലവിട്ടുകൊണ്ടിരിക്കുകയായിരുന്നു.
അനാശാസ്യം കയ്യോടെ പിടികൂടിയതിന്റെ പകയില്‍ പിതാവിന് നേരെ ആസിഡ് ഒഴിച്ച പെണ്‍കുട്ടി മാതാവിനെ വലിയ കഠാര ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 61 കാരന്‍ ബിദ്യാധര്‍ ബോറയും 57 കാരി മാമോനിയുമാണ് മകളുടെ ആക്രമണത്തിന് വിധേയരായ ഹതഭാഗ്യരായ മാതാപിതാക്കള്‍. പെണ്‍കുട്ടിയേയും വൃദ്ധ കാമുകനേയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















