Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള പുരുഷനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ട്രോളുന്നു... കഴുതകള്‍ക്കാണ് അമ്പത്താറ് ഇഞ്ച് നെഞ്ചളവെന്നാണ് കോണ്‍ഗ്രസ് നേതാവ് 

10 APRIL 2019 03:47 PM IST
മലയാളി വാര്‍ത്ത

അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള പുരുഷനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ട്രോളുന്നു... കഴുതകള്‍ക്കാണ് അമ്പത്താറ് ഇഞ്ച് നെഞ്ചളവെന്നാണ് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മദ്വാഡിയ പരിഹാസിച്ചത്. അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉള്ളവര്‍ക്ക് മാത്രമേ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്ന് 2014 ല്‍ മോദി പ്രസംഗിച്ചിരുന്നു. അന്ന് മുതല്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള ട്രോളുകള്‍ ഉണ്ടായെങ്കിലും ഇത്രയും രൂക്ഷമായി പരിഹസിക്കുന്നത് ആദ്യമായാണ്. ഗുജറാത്തിലെ ബാണസ്‌കന്ത ജില്ലയിലെ ദീസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് മോദ്വാഡിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരത്തില്‍ പരോക്ഷവിമര്‍ശനം നടത്തിയത്. 

ആരോഗ്യമുള്ള ഒരാളുടെ നെഞ്ചളവ് 36 ഇഞ്ചാണ്. ബോഡി ബില്‍ഡിംഗ് ചെയ്യുന്നവരുടെ നെഞ്ചളവ് 42 ഇഞ്ച് വരെ വികസിക്കും. കഴുതകള്‍ക്ക് ജന്‍മനാ ് അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് ഉണ്ട്. ചില കാളകള്‍ക്ക് 100 ഇഞ്ച് നെഞ്ചളവാണുള്ളത്- എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. ബി.ജെ.പി പ്രവര്‍ത്തകരും മോദി അനുയായികളും 56 ഇഞ്ച് വലിയ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് യാഥാര്‍ത്ഥ്യ ബോധ്യമില്ലെന്നും പ്രധാനമന്ത്രി മോദിക്ക് അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ബി.ജെ.പിക്കാര്‍ക്ക് അത് വലിയ അഭിമാനമാണെന്നും മോദ്വാഡിയ കളിയാക്കി. 2007 ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷവും മോദി തന്റെ അമ്പത്താറ് ഇഞ്ച് നെഞ്ചിനെ കുറിച്ചു പറഞ്ഞിരുന്നു.

മോദി അധികാരത്തിലെത്തി 54 മാസത്തിനുള്ളില്‍ ജമ്മുകശ്മീരില്‍ മാത്രം 426 ജവാന്മാര്‍ രക്തസാക്ഷികളായതിനെ വിമര്‍ശിക്കാന്‍ 56 ഇഞ്ച് പ്രയോഗം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഉപയോഗിച്ചിരുന്നു. 54 മാസത്തിനിടെ ഭീകരാക്രമണങ്ങളില്‍ 278 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. സി.ആര്‍.പി.എഫ്., സേനാക്യാമ്പുകളിലും വ്യോമസേന താവളങ്ങളിലും പാമ്പോര്‍, ഉറി, പഠാന്‍കോട്ട്, ഗുരുദാസ്പുര്‍ എന്നീ പട്ടാളതാവളങ്ങളിലും അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുമൊക്കെയായി 16 വന്‍ഭീകരാക്രമണങ്ങളുണ്ടായത് മോദിയുടെ കാലത്തായിരുന്നു മന്‍ദീപ്, നരേന്ദ്രസിങ് എന്നീ ജവാന്മാരുടെ തലയെടുത്തപ്പോള്‍ മൂകസാക്ഷിയായിനിന്നത് മോദിയല്ലേ? 2014 മേയ് മുതല്‍ നാളിതുവരെ അതിര്‍ത്തിയില്‍ മുന്നൂറിലേറെത്തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചപ്പോള്‍ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി? എന്നാണ് സുര്‍ജേവാല പരിഹസിച്ചത്. 

അതിന് പിന്നാലെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് പരിഹാസവുമായി എത്തിയത്. സ്‌റ്റേറ്റ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് രാജിവ് സത്തവ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാര്‍ത്ഥി ഭട്ടേല്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. അതേസമയം ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തിറങ്ങി്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭയിലും അമ്പേ പരാജയപ്പെടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മനോനില തകര്‍ന്നിരിക്കുകയാണെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ ബഹുമാനമില്ലാത്ത വാക്കുകളാണെന്നും അത്യന്തം ഹീനമായ പരാമര്‍ശമാണെന്നും ബിജെപി ഗുജറാത്ത് വക്താവ് ഭരത് പാണ്ഡ്യ ആഞ്ഞടിച്ചു. ജനങ്ങള്‍ ഇതിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (30 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (48 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends