ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ഫേസ്ബുക്കിലെ ഏറ്റവും ജനസമ്മതനായ ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ പേജില്‍ 43.5 ദശലക്ഷം പേരും ഔദ്യോഗിക പേജില്‍ 13.7 ദശലക്ഷം പേരും നരേന്ദ്ര മോദിയെ പിന്തുടരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി സി ഡബഌു റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പാണ്. 23 ദശലക്ഷം പേരാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ജോര്‍ദാന്‍ രാജ്ഞി റാണിയക്ക് 16.9 ദശലക്ഷം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കിന്റെ പുതിയ ഭേദഗതികള്‍ക്കനുസരിച്ച് പേജ് ലൈക്ക് കൂട്ടാന്‍ പല ലോകനേതാക്കളും ഔദ്യോഗിക പേജുകളില്‍ പരസ്യങ്ങള്‍ക്കും മറ്റും സ്ഥാനം നല്‍കുന്ന സാഹചര്യത്തിലാണ് യാതൊരു വിധ അധിക പ്രചാരണങ്ങളുമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലെ ഏറ്റവും പ്രിയങ്കരനായ നേതാവായി നരേന്ദ്ര മോദി നിറഞ്ഞു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് മോദി സര്ക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസിലാക്കാന്കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ദിവസം അസമിലെ സില്ചാറില്തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തില്‌നിന്ന് മനസിലാക്കാന്കഴിയുന്നുണ്ട്.
ഒന്നാംഘട്ട വോട്ടെടുപ്പ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുകയാണ്. ഇതുവരെ മനസിലാക്കാന്കഴിഞ്ഞ വസ്തുത മോദി തരംഗം അലയടിക്കുന്നുവെന്നതാണ്. അസമില്ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എന്ഡിഎ സഖ്യം വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു
തേയില തോട്ടങ്ങളുടെ നാടാണ് അസം. വായില്‌സ്വര്ണക്കരണ്ടിയുമായി ജനച്ചവര്ക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസിലാവില്ല. കൊളുന്ത് നുള്ളുമ്പോള്‌കൈ മുറിയുന്നതിന്റെ വേദനയും രാസവസ്തുക്കള്ഉണ്ടാക്കുന്ന രോഗങ്ങളും അവര്ക്ക് മനസിലാകില്ല. തേയില തോട്ടങ്ങളെ വര്ഷങ്ങളായി കോണ്ഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് നേടുന്നതിനുവേണ്ടി കോണ്ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കശ്മീരിലെയും വടക്കു കിഴക്കന്‌സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ പ്രശ്‌നം കോണ്ഗ്രസിന് പരിഹരിക്കാമായിരുന്നു. എന്നാല്‌വോട്ടുകള്മുന്നില്ക്കണ്ട് കോണ്ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha