ഭാര്യയുടെ വീഡിയോ കാണലിന് അറുതിയിലായതപ്പോൾ കലി മൂത്ത് ആരതിയെ ശ്വാസം മുട്ടിച്ച് കൊന്നത് രണ്ടു വയസുള്ള മകന്റെ മുന്നിലിട്ട്... ഞെട്ടൽ മാറാതെ നാട്ടുകാർ

വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി ചൊവ്വാഴ്ച ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ തൊഴില്‍ ഇല്ലാത്തതിനാല്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ വഴക്കായി. വഴക്കിന് ശേഷം ഭാര്യ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങി. എന്നാല്‍, തന്റെ ഉറക്കം ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നു. അല്‍പ്പ നേരത്തിന് ശേഷം ചേതന്‍ തന്നെ പോലീസ് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ കലിമൂത്ത് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍ രഹിതനായിരുന്നു ചേതന്‍. ഭാര്യ മെബൈല്‍ ഫോണിലോ ടിവിയിലോ എപ്പോഴും വീഡിയോകള്‍ കാണുന്നതിനെ ചൊല്ലി മിക്കപ്പോഴും ഇരുവരും തമ്മി ല്‍ വഴക്കിട്ടിരുന്നു. വലിയ വഴക്കുകള്‍ക്ക് ശേഷം ഭാര്യ തന്റെ വീട്ടിലേക്ക് പിണങ്ങി പോവുകയാണ് പതിവ്. ദേഷ്യം കൂടിയതോടെ അറിയാതെ ചെയ്തുപോയതാണെന്നും. അത് തിരച്ചറിഞ്ഞപ്പോഴേക്കും ഭാര്യ മരിച്ചെന്നും ഇയാള്‍ വ്യക്തമാക്കി. പതിവായി മദ്യപിച്ചുവന്നു ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. സംഭവദിവസവും വഴക്കിട്ട ശേഷം ഉറങ്ങിയ ഇയാള്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഭാര്യ വിഡിയോ കാണുന്നതു കണ്ടാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ 2 വയസ്സുള്ള മകന്‍ അതേ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha