Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ജന്മം തന്നത് സുഷമാ സ്വരാജ്; പുതിയ സംഘടനയിലൂടെ മാതൃകയാകാനൊരുങ്ങുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ മോചിപ്പിച്ച ഉസ്മ അഹമ്മദ്

12 APRIL 2019 04:15 PM IST
മലയാളി വാര്‍ത്ത

പുതിയ സംഘടനയിലൂടെ മാതൃകയാകാനൊരുങ്ങുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ മോചിപ്പിച്ച ഉസ്മ അഹമ്മദ്. 2017-ലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന പേരാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മോചിപ്പിച്ച ഉസ്മ അഹമ്മദ്. 2017-ല്‍ മലേഷ്യയില്‍ വെച്ച് ഒരു പാകിസ്ഥാന്‍ പൗരനുമായി ഉസ്മ പ്രണയത്തിലായി. എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു.പാകിസ്ഥാനിലെ ഒരു ഒറ്റപ്പെട്ട പ്രദേശമായ ഖയ്ബര്‍ പഖ്തുന്‍ഖ്വയില്‍ ഒരു മാസത്തോളം അയാള്‍ ഉസ്മയെ തടവില്‍ പാര്‍പ്പിച്ചു. നിലവില്‍ ഒരു ബ്യൂട്ടി പാര്‍ലറിന്റെ നടത്തിപ്പുകാരിയാണ് ഉസ്മ അഹമ്മദ്.

2 വര്‍ഷം ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച ശേഷമാണ് ജീവിതത്തിലെ കയ്‌പേറിയ ദുരനുഭവത്തില്‍ നിന്നും മുക്തയാവാന്‍ സാധിച്ചത്. പാകിസ്ഥാനിലുണ്ടായ വേദനാജനകമായ അനുഭവങ്ങളാണ് സമാനമായ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്‍കയ്യെടുക്കാന്‍ പ്രചോദനമായത്. പാകിസ്ഥാനില്‍ തടവിലുള്ള സ്ത്രീകളെ സഹായിക്കാന്‍ ഡോട്ടര്‍ ഓഫ് ഇന്ത്യ എന്ന് പേരുള്ള ഒരു സന്നദ്ധ സംഘടനയും ഹെല്‍പ് ലൈന്‍ നമ്പറും തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരോട് പറയാന്‍ ഒന്നേ ഉള്ളൂ. കഴിഞ്ഞ കാര്യങ്ങള്‍ മനസില്‍ നിന്നും കഴുകിക്കളഞ്ഞ് ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുക എന്ന് പറഞ്ഞ ഉസ്മ, പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ തന്നെ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ മാനസികമായി ഏല്‍പ്പിച്ച മുറിവ് വളരെ വലുതായിരുന്നു. അതില്‍ നിന്നൊക്കെ മുക്തയാകാന്‍ തനിക്ക് 2 വര്‍ഷം വേണ്ടി വന്നു എന്ന് പറയുന്നതിനൊപ്പം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നന്ദി പറയാനും ഉസ്മ മറന്നില്ല. 'തനിക്കൊരു രണ്ടാം ജന്മം തന്നത് സുഷമാ സ്വരാജാണ്. അവര്‍ എനിക്ക് സ്വന്തം അമ്മയെപ്പോലെയാണ്.

എന്റെ ബ്യൂട്ടി പാര്‍ലറില്‍ വന്നില്ലെങ്കിലും ആശംസകള്‍ നേര്‍ന്നിരുന്നു'- ഉസ്മ അഹമ്മദ് പറഞ്ഞു. പാകിസ്ഥാനിലെ തന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും സിനിമയുടെ നിര്‍മ്മാതാവായ രാകേഷ്ജിക്ക് നന്ദി പറയുകയാണെന്നും ഉസ്മ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (38 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (56 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends