ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ മകളെ കണ്ടത് ആ കണ്ണിലൂടെ... പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി എത്തിയത് അമ്മയ്ക്ക് അരികില്‍; പിന്നെ പുറത്ത് വന്നത് ക്രൂര പീഡന കഥകൾ
പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയ്ക്ക് അരികില്‍ എത്തിയതോടെയാണ് ക്രൂര പീഡന കഥകൾ പുറത്ത് വന്നത്. പീഡന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ഐപിസി 376(റേപ്പ്), പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതോടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ വിവാഹമോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ സമയങ്ങളില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha