ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...

ഏപ്രില്‍ 15ന് ആണ് ഇതുസംബന്ധിച്ച പരാതി തങ്ങള്‍ക്ക് ലഭിച്ചതെന്ന് നാരായണ്‍ഗുഡ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാരായണ്‍ഗുഡ ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ സെക്ഷന്‍ 509(സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുക) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാവാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ത്ത പെണ്‍കുട്ടി തുടര്‍ന്ന് തങ്ങള്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്നും പോലീസുകാരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha