Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അണുവായുധങ്ങളുടെ മാതാവ് തന്നെ ഇന്ത്യയിലാണ് .. ഇത് പുതിയ ഇന്ത്യയാണ്....അടിച്ചാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള രാജ്യം; ആയുധങ്ങൾ വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നതിനെതിരെ പാകിസ്ഥാന് മോദിയുടെ താക്കീത്

19 APRIL 2019 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയ്ക്കെതിരെ ആക്രമണത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്, എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവര്‍ക്ക് നേരെ കണ്ണടക്കില്ല.. കടുത്ത മറുപടി തന്നെ നല്‍കും. 

ഇന്ത്യയുടെ ആക്രമണം ഭയന്ന് ആയുധങ്ങൾ വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ തീരുമാനിക്കുന്നു എന്നാണു റിപ്പോർട്ടുകൾ .ഇതേ കുറിച്ച് മോദിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു .അണുവായുധങ്ങളുടെ മാതാവ് തന്നെ ഇന്ത്യയിലാണ് , നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോളൂ ,എന്നാൽ പകരം ഞങ്ങൾ വീട്ടിയിരിയ്ക്കുമെന്നാണ് മോദിയുടെ ശാസനം.ചത്തീസ് ഗഡിൽ മഹാവീർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നത് തങ്ങളെ ലക്ഷ്യമിട്ടാണെന്ന ഭയത്താല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ബഡ്ജറ്റില്‍ 20 ശതമാനമാണ് പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചത്.
നാവിക സേനയുമായി ബന്ധപ്പെട്ട് പുതിയ ആയുധങ്ങള്‍ വാങ്ങാനും,ആണവായുധങ്ങള്‍ കൂടുതല്‍ ശേഖരിക്കാനും പാകിസ്ഥാനു നീക്കമുള്ളതായി പാക് മാദ്ധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .നാവിക സേനയ്ക്ക് വേണ്ടി ഗ്രീസില്‍ നിന്നും ചൈനയില്‍ നിന്നും കപ്പലുകള്‍ വാങ്ങാനും ഉദ്ദേശമുണ്ട്. 275 ബില്യന്‍ ഡോളറാണ് ഈ മേഖലയ്ക്കായി പാകിസ്ഥാന്‍ മാറ്റി വയ്ക്കുക. കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രതിരോധ ചെലവിനായി അനുവദിക്കപ്പെട്ടത് 250.2 ബില്യന്‍ മാത്രമായിരുന്നു.

സ്വന്തം പ്രതിരോധ ബഡ്ജറ്റ് ഉയര്‍ത്തുമ്പോഴും ഇന്ത്യ അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നു എന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. .

ഇന്ത്യ തിരിച്ചടയ്ക്കുമെന്ന ഭീതി പാക്കിസ്ഥാനുണ്ട്. ഈ മാസം ഏപ്രില്‍ 16-നും 20-നുമിടയില്‍ ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ഈ ആശങ്കയാണ് യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാജ്യങ്ങളെ
അറിയിച്ചിരുന്നത്

ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 അര്‍ധസൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ ഭീകരാക്രമണത്തിനു രണ്ടാഴ്ചയ്ക്കു ശേഷം പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന കനത്ത ബോംബാക്രമണം കൂടി നടത്തിയതോടെ പാക്കിസ്ഥാനിൽ യുദ്ധ പ്രതീതി ആയിരുന്നു . അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്നാണ് രംഗം ശാന്തമായത്.

പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിമന്യുവിനെ രണ്ടു ദിവസത്തിനു ശേഷം പാക്കിസ്ഥാന്‍ കൈമാറിയിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതിൽ 100 പേരെ മോചിതരാക്കിയിരുന്നു.

ഭീകരരെ വിട്ട് ഇന്ത്യയെ തകർക്കാമെന്നുള്ള പാകിസ്ഥാന്റെ ചിന്ത വെറുതെയാണെന്നും, ചെറിയ യുദ്ധത്തെ നേരിടാനുള്ള ശേഷി പോലും പാകിസ്ഥാന് ഇപ്പോൾ ഇല്ലായെന്നത് മറക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്ന ‘ഭാരത് കെ ബാത്,സബ് കെ സാത്‘ എന്ന പരിപാടിയിലും ശക്തമായ ഭാഷയിൽ താക്കീത് നൽകിയിരുന്നു

പാകിസ്ഥാൻ ഇവിടെ വന്ന് ആക്രമണം നടത്തി തിരിച്ചു പോകും,ആണവായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തും. ലോകം ഇതുവരെ കണ്ടത് പാകിസ്ഥാന്റെ ഭീഷണിയ്ക്ക് മുന്നിൽ കരയുന്ന ഇന്ത്യയെയാണ്.എന്നാൽ ഇത് പുതിയ ഇന്ത്യയാണ്.അടിച്ചാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള രാജ്യം ,അതുകൊണ്ട് തന്നെ ഇനി കരയുക പാകിസ്ഥാനാകും,മോദി ഓർമ്മിപ്പിച്ചു .

ഇന്ത്യയുടെ ആക്രമണം ഭയന്ന് ആയുധങ്ങൾ വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ നീങ്ങവെയാണ് മോദിയുടെ താക്കീത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (14 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends