ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പൂര്‍വ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. നിരവധി പേര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പൂര്‍വ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പശ്ചിമബംഗാളിലെ ഹൗറയില്‍നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന പൂര്‍വ എക്സ്പ്രസ് ട്രെയിന്റെ 12 കോച്ചുകളാണ് പാളംതെറ്റിയത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും യാത്രക്കാര്‍ക്ക് കാണ്‍പുരിലേക്ക് ബസ് ഒരുക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha