പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ
പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അതുകൊണ്ടാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ നിയമങ്ങള്‍ മറ്റ് പ്രദേശങ്ങള്‍ക്ക് തുല്യമാവണം. ആര്‍ട്ടിക്കള്‍ 370 ഇല്ലാതാക്കുന്നതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയാല്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകക്ക് ഒരു ബഹുമാനവും നല്‍കില്ലെന്ന് മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വിഘടനവാദിയായ കനയ്യകുമാറിനെ പോലുള്ളവര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha