മുസ്ലീം തടവുകാരന്റെ ദേഹത്ത് ഓം എന്ന് പച്ച കുത്തിയതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ്
ജയില്‍ അധികൃതര്‍ മുസ്ലീം തടവുകാരന്റെ ദേഹത്ത് ഓം എന്നു പച്ച കുത്തി.
തിഹാര്‍ ജയിലിലാണ് തടവുകാരന്റെ പുറത്ത് നിര്‍ബന്ധിച്ച് പച്ച കുത്തിയത്.
നാബിര്‍ എന്ന തടവുകാരനാണ് ജയില്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്.
സംഭവം പുറത്തറിയുന്നത്, ഇതിനെതിരെ നാബിറിന്റെ കുടുംബം കാര്‍ക്കര്‍ദൂമ കോടതിയില്‍ എത്തിയതോടെയാണ്.
നാബിറിനെ രണ്ടുദിവസമായി പട്ടിണിക്കിട്ടിരിക്കുകയായിരുന്നു. മുസ്ലീമായതിന്റെ പേരില്‍ ജയിലില്‍ നാബിറിന് ക്രൂരപീഡനങ്ങളാണ് നേരിടുന്നതെന്നും കുടുംബം പരാതിപ്പെട്ടു.
കോടതിയുടെ നിര്‍ദേശത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ പച്ചകുത്തിയത് സത്യമാണെന്ന് തെളിഞ്ഞു.
പീഡനം നടന്നത് കണ്ടെത്താന്‍ ജയിലിലെ സിസിടിവി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. കൂടുതല്‍ അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha