നാട്ടിലെ ഉയർന്ന കുടുംബം... പാവപ്പെട്ട കുടുംബത്തിലെ മക്കളെ കാണുമ്പോൾ കൺട്രോൾ പോകും... വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛന്റെ കണ്‍മുന്നില്‍ വെച്ച് മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; ജന്മിമാരുടെ പണത്തിന് മുന്നിൽ പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു!!! പിടിച്ച് നിൽക്കാനാകാതെ മൂന്നംഗ കുടുംബം വിഷം കഴിച്ചു...

പ്രമുഖ കുടുംബത്തിലെ ഒരു യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കുടുംബം അയച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരികെ എത്തിയ യുവതിയെ ശല്യപ്പെടുത്തി യുവാവും സംഘവും ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച സംഘം മൂവരെയും മര്‍ദ്ദിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ നേതൃത്വത്തില്‍ യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദേശത്തെ പ്രമുഖ കുടുംബത്തിലെ യുവാവും മറ്റു ചിലരും ചേര്‍ന്ന് ദളിത് കുടുംബത്തെ അക്രമിക്കുന്നത്.
പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായതോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ കുടുംബം നിശ്ചയിക്കുന്നത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതിയുടെ മാതാവായ 45കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും പിതാവും അത്യാസന്ന നിലയിലാണ്. സ്ത്രീ മരിച്ചതോടെ എട്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മീറട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha





















