ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന് രോഹിത് തിവാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, രോഹിത് തിവാരിയുടെ ഭാര്യ അപൂര്‍വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന് രോഹിത് തിവാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. രോഹിത് തിവാരിയുടെ ഭാര്യ അപൂര്‍വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. രോഹിതിന്റെ കൊലപാതകമാണെന്ന് നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് രോഹിത്ത് മരിച്ചത്. ശരീരത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് രോഹിത് മരിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. രോഹിത് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ഡല്‍ഹി പോലീസിന്റെ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രോഹിത് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളെയും ജോലിക്കാരേയും ചോദ്യം ചെയ്തു. വീട്ടിലെ സിസിടിവിയും പോലീസ് പരിശോധിച്ചിരുന്നു. ഇവയില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് കണ്ടെത്തിരുന്നു.
ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എന്‍.ഡി. തിവാരിയുടെ മകനാണെന്ന് രോഹിത് തെളിയിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു രോഹിത്, തിവാരിയുടെ മകനാണെന്നു തെളിഞ്ഞത്.
https://www.facebook.com/Malayalivartha