ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടുമാസം മുമ്പുനടന്ന സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിരുന്നു. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യക്കും പാകിസ്താനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ.
ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്താന് മൂന്നാം സ്ഥാനത്തുമാകും. പാകിസ്താന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്.
https://www.facebook.com/Malayalivartha