കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് നിലയ്ക്കുന്നില്ല; കേരളത്തിൽ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.പി എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു
മുന്‍ കോണ്‍ഗ്രസ് എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയവക്താവ് ഷാനവാസ് ഹുസൈന് അദ്ദേഹത്തെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. കൊല്ലത്തെ കോണ്‍ഗ്രസ് എം.പിയായിരുന്നു കൃഷ്ണകുമാര്‍.
1984 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പി.യായിരുന്നു എസ്. കൃഷ്ണകുമാര്‍. ഇതിനിടെ കേന്ദ്രമന്ത്രിയുമായി. പിന്നീട് 2003ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയെങ്കിലും 2004ല്‍ ബി.ജെ.പി.യില്‍നിന്നും പുറത്തുപോയി. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായും എസ്. കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha