കാബൂളിലെ ഐടി മന്ത്രാലയത്തിൽ വെടിവയ്പും സ്ഫോടനവും; ആക്രമണത്തിന് പിന്നിൽ മൂന്നു ഭീകരർ
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഐടി മന്ത്രാലയത്തിൽ വെടിവയ്പും സ്ഫോടനവും. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാൾ മന്ത്രാലയത്തിനുള്ളിൽ പ്രവേശിച്ചതായി സംശയിക്കുന്നതായും ബിബിസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവമുണ്ടായത്.
വെടിവയ്പിനെ തുടർന്ന് നൂറിലധികം പേരെ മന്ത്രാലയത്തിൽനിന്നും ഒഴിപ്പിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം മേഖല ഇപ്പോൾ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha