പരാജയ ഭീതിയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ടു നേടാനാണ് മോദി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വിളറിയെന്ന പരിഹാസവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരാജയ ഭീതിയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ടു നേടാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കൃഷ്ണനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡിഷ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ മോദി വിരണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഇതിന്റെ ആശങ്ക കാണാമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ ജനങ്ങളെ മതം പറഞ്ഞ് വിഘടിപ്പിച്ച് വോട്ടു നേടാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോകില്ലെന്നും മമത വ്യക്തമാക്കി.
https://www.facebook.com/Malayalivartha