തെലുങ്കാനയില്‍ മാവോയിസ്റ്റുകള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു

തെലുങ്കാനാഛത്തീസ്ഗണ്ഡ് അതിര്‍ത്തി മേഖലയില്‍ ആറ് വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചു. തെക്കുലാഗുടം ഗ്രാമത്തിലേയ്ക്ക് റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വാഹനങ്ങളാണ് തിങ്കളാഴ്ച രാത്രിയില്‍ മാവോയിസ്റ്റുകള്‍ നശിപ്പിച്ചത്.
മുപ്പതോളം മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തെ വനമേഖലയില്‍ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പില്‍ ആര്‍ക്കും പരുക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























