ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടുത്തത്തിൽ വെന്തമർന്നു... തീപിടിച്ചത് എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം

എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിൽ തീപിടുത്തമുണ്ടായി ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ഇന്ദിരാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധു ഡബ്‍ലു, ആറ് മാസം പ്രായമുള്ള മകള്‍ ബേബി എന്നിവരാണ് മരിച്ചത്.
ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം എല്‍പിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്. തീ പടര്‍ന്നു പിടിക്കാന്‍ ഇതും ഒരു കാരണമായെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ വീടിനുള്ളില്‍ നിന്നും പുക ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
അതേസമയം അമിതമായി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ബോധരഹിതരായത് കൊണ്ടാകാം അവര്‍ക്ക് വീടിന് പുറത്തേക്ക് വരാന്‍ സാധിക്കാതിരുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു. അഗ്നിശമന സേനയുടെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലിലൂടെ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha