മോദി സര്‍ക്കാര്‍ ആരോഗ്യമേഖലയെ അവഗണിക്കുന്നുവെന്ന് അമര്‍ത്യാ സെന്‍

മോദി സര്‍ക്കാര്‍ രാജ്യത്തെ ആരോഗ്യ മേഖലയെ അവഗണിക്കുകയാണെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ പറയുന്നു. സര്‍ക്കാരിന്റെ ഈ സമീപനം രാജ്യത്തിനു ദോഷം ചെയ്യുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സെന്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ അടക്കം ഏത് പദ്ധതിയും വിജയം കാണാന്‍ ആരോഗ്യമുള്ള ജനങ്ങള്‍ ആവശ്യമാണ്.
ഇതിനാല്‍ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇതില്‍ തന്നെ പ്രാഥമികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും സെന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയും പ്രാഥമികാരോഗ്യ മേഖലയുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം അവഗണന നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























