പ്രവാസി ഭാരതീയ സമ്മേളനം ഇന്നു മുതല്‍

കേന്ദ്ര പ്രവാസികാരേയ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം ഇന്ന് ഗുജറാത്തിലെ ഗാന്ധി നഗറില്‍ ആരംഭിക്കും. മഹാത്മാവിന്റെ തിരിച്ചുവരവിന്റെ ഓര്‍മയില്‍ പ്രവാസി സമ്മേളനങ്ങള്‍ക്കു തുടക്കമിട്ടതു വാജ്‌പേയി സര്‍ക്കാരാണ്. പ്രവാസികള്‍ക്കു പ്രത്യേക മന്ത്രാലയം തന്നെ തുടങ്ങിയ യുപിഎ ആ പാരമ്പര്യം തുടര്‍ന്നു. എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പ്രവാസി മന്ത്രാലയം ഇല്ലാതായെങ്കിലും പ്രവാസി സമ്മേളനത്തിനു പകിട്ടു കൂടുകയാണ്.
ഇത്തവണ പ്രവാസി ഭാരതീയ ദിവസ് തികച്ചും നരേന്ദ്ര മോദി \'ഷോ. ഗുജറാത്തുകാരനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സമ്മേളനം ഗുജറാത്തിനു തന്നെ വേണമെന്നു മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആവശ്യം ഇന്ന് അദ്ദേഹത്തിന്റെ അവകാശമാണ്.
കോണ്‍ഗ്രസില്‍ നിന്നു മഹാത്മാഗാന്ധിയുടെ പൈതൃകം മോദിയും ബിജെപിയും ഏറെക്കുറെ പൂര്‍ണമായി ഏറ്റെടുക്കുന്നുവെന്ന സവിശേഷത കൂടി ഇത്തവണത്തെ സമ്മേളനത്തിനുണ്ട്. ഗാന്ധിജിയുടെ ജീവിതവഴികളിലൂടെ സഞ്ചരിക്കുന്ന \'കോഫി ടേബിള്‍ ബുക്ക് പ്രത്യേകമായി പുറത്തിറക്കിയിരിക്കുന്നു. ഗാന്ധിയന്‍ ആശയാദര്‍ശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനവും മുഖ്യ ആകര്‍ഷണം.
നിക്ഷേപക സംഗമമായ \'വൈബ്രന്റ് ഗുജറാത്തിനു തൊട്ടു മുമ്പു നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു സര്‍ക്കാരിനു തെല്ലും സംശയമില്ല; വളരുന്ന രാജ്യത്തിനു വേണ്ടതു നിക്ഷേപം തന്നെ. പ്രവാസികള്‍ക്കു നിക്ഷേപം നടത്താന്‍ കെല്‍പുണ്ടെങ്കില്‍ അതിന് അവസരമുണ്ട്.
പ്രവാസി നിക്ഷേപകര്‍ക്കു വേണ്ടി മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകജാലക സംവിധാനം കുറ്റമറ്റതാക്കിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവകാശപ്പെട്ടിരുന്നു. വാഗ്ദാനങ്ങളല്ലാതെ പ്രായോഗികമായി കാര്യമായൊന്നും നടപ്പാകുന്നില്ലെന്ന തുടര്‍പരാതിക്ക് ഇനി പരിഹാരം എന്ന അവരുടെ ഉറപ്പു പരിശോധിച്ചറിയാന്‍ കൂടി പ്രവാസികള്‍ക്ക് അവസരമൊരുങ്ങുകയാണ്.
യുവജന ദിനാഘോഷത്തോടെ ഇന്നു തുടങ്ങുന്ന സമ്മേളനം പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ വംശജനും മുഖ്യാതിഥിയുമായ ഗയാന പ്രസിഡന്റ് സര്‍ റൊണാള്‍ഡ് റമാത്തോഡും ചേര്‍ന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതു നാളെയാണ്. വെള്ളിയാഴ്ച വൈകിട്ട് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പ്രവാസി പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യുന്ന പതിവു തെറ്റുന്നത് ആദ്യമായാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 15 മുഖ്യമന്ത്രിമാര്‍ സമ്മേളനത്തിനെത്തുമെന്നാണു പ്രതീക്ഷ. സംസ്ഥാനങ്ങളിലെനിക്ഷേപാവസരങ്ങളുമായി മുഖ്യമന്ത്രിമാര്‍ പ്രവാസികള്‍ക്കു മുന്നിലെത്തുന്നതു വെള്ളിയാഴ്ചയാണ്. ഗള്‍ഫ് സെഷനും അന്നു നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























