'ഞാൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല' ; വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നത് എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഞാൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഒന്നിച്ച് നിന്ന് പോരാടാൻ ഞാൻ ആവശ്യപ്പെടുന്നുവെന്നും മമത പറഞ്ഞു.
എന്നാൽ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ടിവിയും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് ലോകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോയെന്ന് നോക്കുകയാണെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു.
https://www.facebook.com/Malayalivartha