Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി

കമല്‍ഹാസന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ വധം ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് കെമാല്‍ പാഷ

22 MAY 2019 06:11 PM IST
മലയാളി വാര്‍ത്ത

രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ വധം ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്. ഇക്കാര്യം മനസിലാക്കാതെയാണ് നടനും മക്കൾ നീതിമയ്യം പ്രവർത്തകനുമായ കമല്‍ഹാസനെ ഇപ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന് പറയുന്നതെന്നും ഇനി അദ്ദേഹം എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഗാന്ധിവധക്കേസ് ഇക്കാലത്തായിരുന്നെങ്കില്‍ സവര്‍ക്കര്‍ക്കെതിരെ ഒരുപാട് തെളിവ് കിട്ടുമായിരുന്നുവെന്നും സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു.

കെമാല്‍ പാഷയുടെ പ്രസംഗം ഇങ്ങനെ;

ഞാനൊരു നല്ലൊരു ഹിന്ദുവായത് കൊണ്ട് തന്നെ ഞാന്‍ നല്ലൊരു മുസ്‌ലിമാണെന്നും ഗാന്ധിജി പറഞ്ഞു. അതുകൊണ്ട് ഗാന്ധിജിയെ ഗോഡ്‌സെ വെടിവെച്ചു കൊന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന് പറഞ്ഞതിന്, ഭീകരവാദിയും കൊലയാളിയും തമ്മിലുള്ള വ്യത്യാസം കമല്‍ഹാസന് അറിയില്ലെന്നാണ് പറയുന്നത്. ഗോഡ്‌സെ ഭീകരവാദിയല്ല ഒരു കൊലയാളി മാത്രമാണെന്നാണ് പറയുന്നത്.

സവര്‍ക്കറെ അന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെ കാലാപാനി ജയിലിലേക്കയച്ചപ്പോള്‍ അന്തസായി മാപ്പപേക്ഷ എഴുതിക്കൊടുത്ത് ശിക്ഷ കുറച്ച് വന്നു. എന്നിട്ട് ഹിന്ദുമഹാസഭ രൂപീകരിക്കുകയാണ് ചെയ്തത്. ഇതിലെ ഒരംഗമാണ് ഗോഡ്‌സെ. ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ച് കൊന്നപ്പോള്‍ സവര്‍ക്കറും പ്രതിയായിരുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് പിന്നീട് വിട്ടയച്ചത്. 120 (ബി) ഗൂഢാലോചനക്കുറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ വേറെ ഒരുപാട് തെളിവ് കിട്ടി അകത്തായേനേ. പക്ഷെ അന്ന് രക്ഷപ്പെട്ടുപോയി. പിന്നീട് മഹാത്മാഗാന്ധിയേക്കാള്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.

ഗോഡെസെയെ ഭീകരവാദി എന്ന് വിളിച്ചതാണ് ഇപ്പോള്‍ പ്രശ്‌നമായത്. യു.എ.പി.എ എന്നൊരു നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതിനകത്ത് എന്താണ് ഭീകരവാദമെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഒരു സമൂഹത്തെ ഭീതിപ്പെടുത്താന്‍ ഒരു കൊലപാതകം നടത്തിയാല്‍ അതാണ് ഭീകരവാദമെന്ന് പറയുന്നത്.

ഞാനൊരു നല്ലൊരു ഹിന്ദുവായത് കൊണ്ട് തന്നെ ഞാന്‍ നല്ലൊരു മുസ്‌ലിമാണെന്ന് പറഞ്ഞതിനാണ് മഹാത്മാഗാന്ധിയെ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍വെച്ച് പകല്‍ വെളിച്ചത്തില്‍ വെടിവെച്ച് കൊന്നത്. ഇത് ഭീകരവാദം തന്നെയല്ലേ. ഇത് പോലും മനസിലാക്കാതെയാണ് കമലഹാസനെ ഇപ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന് പറയുന്നത്. ഇനി അദ്ദേഹം എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. കാരണം ഫത്വ പുറപ്പെടുവിച്ച് കഴിഞ്ഞു അദ്ദേഹത്തെ കൊല്ലാന്‍.

പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശം മാപ്പര്‍ഹിക്കുന്നതല്ലെന്ന് പ്രധാനമന്ത്രിയും അമിത് ഷായും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണമെന്നല്ലേ ? പക്ഷെ സ്ഥാനാര്‍ത്ഥിത്വവും ഈ സംഭവവും രണ്ടും രണ്ടാണെന്നാണ് പറയുന്നത്. നമ്മള്‍ പാവങ്ങള്‍ക്ക് ഇക്കാര്യം മനസിലാവില്ല.

ഈയൊരു കാഴ്ചപ്പാടുള്ള കാലത്തോളം നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. ഇക്കാര്യം ആദ്യം പറഞ്ഞത് മൗണ്ട് ബാറ്റണാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന വേളയില്‍ എന്ന് വേണം സ്വാതന്ത്ര്യം എന്നദ്ദേഹം ചോദിച്ചു. അപ്പോള്‍ ഗാന്ധിജി പറഞ്ഞു എത്രയും പെട്ടെന്ന് വേണം എന്ന്. ആഗസ്റ്റ് 15 നോക്കിയപ്പോള്‍ വെള്ളിയാഴ്ചയാണ്. അത് മേത്തന്മാരുടെ ദിവസം അല്ലേ.. വല്ല്യ പ്രശ്‌നം അല്ലേ.. വെള്ളിയാഴ്ച ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ എല്ലാം തീര്‍ന്നു. അതുകൊണ്ട് ഇവിടത്തെ പുരോഹതരും ഉദ്യോഗസ്ഥ വൃന്ദങ്ങളും ജ്യോത്സ്യന്‍മാരും ഇരുന്ന് ആലോചിച്ചിട്ട് വെള്ളിയാഴ്ച ചീത്ത ദിവസമാണ് അത് കൊണ്ട് അന്ന് സ്വാതന്ത്ര്യം വേണ്ട, കുറച്ച് നാള്‍ കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു. അവസാനം ആഗസ്റ്റ് 14 അര്‍ധരാത്രിയില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ട ഗതികേട് വന്നു. പന്ത്രണ്ട് മണി കഴിഞ്ഞാല്‍ അടുത്ത ദിവസമാണെന്ന് ഈ മണ്ടന്‍മാര്‍ ആലോചിക്കുന്നില്ല. മൗണ്ട്ബാറ്റണ്‍ ഇത് പറഞ്ഞ് ചിരിച്ചതാണ്. ഡൊമിനിക് ലാപിയര്‍, ലാരി കോളിന്‍സ് എന്നിവരെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനകത്ത് വിശദമായി ഇക്കാര്യങ്ങളുണ്ട് എന്നും കെമാല്‍ പാഷ പ്രസംഗത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (11 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (23 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (26 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (31 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (42 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (44 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (3 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends