Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ

23 MAY 2019 11:32 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭാ മണ്ഡലങ്ങളുടെ ഫലം വരുമ്പോള്‍, ഭരണം പോകുമോ എന്ന ആശങ്കയിലാണ് അണ്ണാഡി.എം.കെ. നിലവിലെ സാഹചര്യത്തില്‍ 10 സീറ്റുകളിലെങ്കിലും വിജയിച്ചാലേ സുസ്ഥിര ഭരണത്തിന് സാധ്യതയുള്ളു.

തമിഴ്‌നാട്ടില്‍ നാല് മണ്ഡലങ്ങളില്‍ സിപിഐ എമ്മും സിപിഐയും ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം മത്സരിച്ചത്. മധുരയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്‍ 3834 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്. കോയമ്പത്തൂരില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി പി ആര്‍ നടരാജന്‍ 13988 വോട്ടിന് ലീഡ് ചെയ്യുന്നു.

സിപിഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജ് 28991 വോട്ടിന് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും, സിപിഐയിലെ തന്നെ സുബ്ബരായന്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ 6619 വോട്ടിനും ലീഡ് ചെയ്യുന്നു.

ഡിഎംകെ മുന്നണി 33 ഇടത്തും എഐഎഡിഎംകെ മൂന്ന് ഇടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുകയാണ്

തമിഴ്നാട്ടിൽ നിന്നും ലോക്സഭയിലേക്ക് 39 സീറ്റുകളാണുള്ളത്. കഴിഞ്ഞ 2014 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെയായിരുന്നു തെരഞ്ഞെടുപ്പിലെ കേന്ദ്രബിന്ദു . വമ്പൻ ഭൂരിപക്ഷത്തോട് കൂടി ജയലളിത സർക്കാർ തമിഴ്നാട്ടിലെ 37 സീറ്റുകളിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിരുന്നു. 2019ലേക്ക് വരുമ്പോൾ ജയലളിതയുടെ അസാന്നിധ്യം തന്നെയാണ് ഇവിടെ ഏറെ ശ്രദ്ധേയമാകുന്നതും

ഇത്തവണ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 9 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത് . കേവലഭൂരിപക്ഷമില്ലാതെ ആടിയാടി നിൽക്കുന്ന അണ്ണാ ഡിഎംകെ സർക്കാർ വാഴുമോ വീഴുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും .

എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് 22-ൽ വെറും മൂന്ന് സീറ്റിൽ അണ്ണാ ഡിഎംകെ ഒതുങ്ങുമെന്നും സർക്കാർ താഴെ വീഴുമെന്നുമാണ്. ബിജെപിക്കൊപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെക്ക്‌ സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ ഉള്ളത് .

രാജ്യമാകെ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവരുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍ മുന്നണി വലിയ തിരിച്ചടി ഏറ്റുവാങ്ങുമെന്നാണ് കണ്ടെത്തിയത്.കഴിഞ്ഞ കുറി ശക്തമായ ബിജെപി തരംഗം രാജ്യമൊട്ടുക്കും അലയടിച്ചിട്ടും തമിഴ്‌നാട്ടിൽ ആകെ കന്യാകുമാരി മണ്ഡലം മാത്രമാണ് ബിജെപിയോടൊപ്പം നിന്നത്.

കഴിഞ്ഞ തവണ 7 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇറങ്ങിയ ബി ജെ പി 2019 ൽ 5 എണ്ണത്തിൽ മാത്രമേ മത്സരിക്കുന്നുള്ളൂ . കന്യാകുമാരിയിൽ നിന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെക്കൂടാതെ, കോയമ്പത്തൂരിൽ നിന്നും മുൻ എം പിയും മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റുമായിരുന്ന സി പി രാധാകൃഷ്ണൻ, രാമനാഥപുരത്ത് നിന്നും നൈനാർ നാഗേന്ദ്രൻ , ശിവഗംഗയിൽ നിന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, തൂത്തുക്കുടിയിൽ നിന്നും ബിജെപി സംസ്ഥാനാധ്യക്ഷ തമിളിസൈ സൗന്ദരരാജൻ എന്നിവരാണ് ഇത്തവണ ബിജെപിക്കു വേണ്ടി കളത്തിലിറങ്ങിയത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (10 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (13 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (18 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (29 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (31 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (59 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (3 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

Malayali Vartha Recommends