Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നരേന്ദ്രമോദിയുടെ ഹിന്ദുത്വനിലപാട് ഭയന്ന്, ബി.ജെ.പിയെ വീഴ്ത്താന്‍ ഉത്തരേന്ത്യയില്‍ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഉത്തരേന്ത്യയില്‍ പയറ്റിയ തന്ത്രം മതേതരത്വത്തിനും കോണ്‍ഗ്രസിനും തിരിച്ചടിയായി

27 MAY 2019 08:29 PM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദിയുടെ ഹിന്ദുത്വനിലപാട് ഭയന്ന്, ബി.ജെ.പിയെ വീഴ്ത്താന്‍ ഉത്തരേന്ത്യയില്‍ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഉത്തരേന്ത്യയില്‍ പയറ്റിയ തന്ത്രം മതേതരത്വത്തിനും കോണ്‍ഗ്രസിനും തിരിച്ചടിയായി. അമേഠിയിലെ രാഹുലിന്റെ തോല്‍വിക്കും കാരണം അത് തന്നെയെന്ന് പലരും വിലയിരുത്തല്‍. ഈ രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസ്- ഇടത് സഖ്യത്തില്‍ മത്സരിക്കാതെ സ്വന്തംനിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് മതേതര വോട്ടുകള്‍ ഭിന്നിക്കാനുള്ള സാഹചര്യമുണ്ടാക്കി. ബംഗാളിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് മുസ്്‌ലിം ലീഗും ജമാഅത്തെ ഇസ്്‌ലാമിയും സ്വന്തം നിലയില്‍ മത്സരിച്ച് വലിയ പരാജയം ഏറ്റുവാങ്ങിയത്. അത് ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ഏറെ ഗുണം ചെയ്തു.

കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്്‌ലിംലീഗ് മറ്റ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തോല്‍വി ഇരന്ന് വാങ്ങി. അത് കോണ്‍ഗ്രസിന് മാത്രമല്ല, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയായി. മുസ്ലിം ഭൂരിപക്ഷ മേഖലയായ മഹാരാഷ്ട്രയിലെ ഹങ്കോളി, റാവര്‍, കല്ല്യാണ്‍, ആന്ധ്രപ്രദേശിലെ വിജയവാഡ, നാരസരോപേട്ട്, രാജംപേട്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് മുസ്ലിംലീഗ് കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതേസമയം ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിംലീഗും മറ്റും കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിനായി സമാഹരിക്കുകയും ചെയ്തു. 

മഹാരാഷ്ടയിലെ റാവറില്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് നടന്നത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. ഉല്‍ഹാസ് വാസുദേവ് പാട്ടീലിനെതിരെ ലീഗ് നേതാവ് റോഷന്‍ ആരാസ്വാദിഖ് അലി മത്സരിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തായി. ഹങ്കോളിയില്‍ എന്‍.ഡി.എ സീറ്റ് ശിവസേനയ്ക്കായിരുന്നു. അവിടെ മുസ്്‌ലിംലീഗിലെ അല്‍ത്താഫ് അഹമ്മദ് മത്സരിച്ചത് കോണ്‍ഗ്രസിന് വിനയായി. ശിവസേനയുടെ ഹേമന്ദ് പാട്ടീല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കിടേഷ് സുഭാഷ് റാവുവിനെ നിഷ്പ്രയാസം പരാജയപ്പെടുത്തുകയും ചെയ്തു. കല്യാണിലും ഇത് തന്നെയാണ് സംഭവിച്ചത്. എന്‍സിപിക്കെതിരെ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി മുനീര്‍ അഹമ്മദ് അന്‍സാരി മത്സരിച്ചു. അതോടെ ശിവസേന സ്ഥാനാര്‍ഥി ഡോ. ശ്രീകാന്ത് ഏകനാഥ് ഷിന്‍ഡെ വിജയിച്ചു. 

ആന്ധ്രയിലെ വിജയവാഡയിലും നാരസരോപേട്ടിലും മുസ്്‌ലിംലീഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ നരഹരി സെട്ടും പക്കാല സുരിബാബുവും പരാജയപ്പെടുകയും ചെയ്തു. രാജംപേട്ടില്‍ കോണ്‍ഗ്രസിന്റെ എം ഷാജഹാന്‍ ബാഷക്കെതിരെ ലീഗ് സ്ഥാനാര്‍ഥി ഖാദര്‍ വാലി ഷെയ്ഖ് മത്സരിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച കേരളത്തിലെ രണ്ട് സീറ്റിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തുമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെല്ലാം മുസ്്‌ലിംലീഗ് തോറ്റ് തുന്നംപാടിയെങ്കിലും അവരുടെ സ്ഥാനാര്‍ത്ഥിത്വം ് എന്‍ഡിഎക്ക് വിജയ വഴിയായി. പശ്ചിമ ബംഗാളിലെ ജംഗീപുര്‍ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ടി ദേശീയ അധ്യക്ഷന്‍ എസ് ക്യൂ ആര്‍ ഇല്യാസി സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസിന്റെ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (30 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (32 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends