മധ്യദൂര കര-വ്യോമ മിസൈലായ ആകാശ് വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര കര-വ്യോമ മിസൈലായ ആകാശ് വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇത്. ആകാശ്-1 എസ് മിസൈലിന്റെ പുതിയ പതിപ്പാണ് പ്രതിരോധ ഗവേഷണ വിഭാഗം പരീക്ഷിച്ചത്.
എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. 2.5 മാക് (ശബ്ദത്തിന്റെ ഇരട്ടി വേഗം) ആണ് ആകാശിന്റെ വേഗം.
https://www.facebook.com/Malayalivartha























