ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലിനോടും അഹമ്മദ് പട്ടേലിനോടും രാഹുല്‍ നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമാണ് രാഹുല്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.
രാഹുലിന്റെ തീരുമാനം ശരിവെച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിന്റെ നിലപാട് മാറ്റാനുള്ള ശ്രമത്തിലാണ്. അതേസമയം, അധ്യക്ഷ പദവിയില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായി പി.സി.സികള്‍ രാഹുലിന് ഇമെയ്ല്‍ സന്ദേശം അയക്കുന്നുണ്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പോലും രാഹുല്‍ തയാറായിട്ടില്ല. #
എല്ലാ യോഗങ്ങളും കൂടിക്കാഴ്ചകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ റദ്ദാക്കിയിട്ടുണ്ട്. അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുലിന്റെ രാജി പ്രഖ്യാപനത്തെ പ്രവര്‍ത്തക സമിതി യോഗം ഒന്നാകെ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
"
https://www.facebook.com/Malayalivartha























