നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ രാഷ്ട്രപതി ഭവനില്‍ നടക്കും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെല രാഷ്ട്രപതി ഭവനില്‍ നടക്കും. അതേസമയം, മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുമായും വിവിധ എന്‍ഡിഎ കക്ഷി നേതാക്കളുമായി അമിത് ഷാ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്നും ചര്‍ച്ചകള്‍ തുടരും.അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ കാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്കും ക്ഷണമുണ്ട്.
"
https://www.facebook.com/Malayalivartha
























