Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സമനില വീണ്ടെടുക്കാതെ പ്രതിപക്ഷം.... പഴയ മോദിയില്‍ നിന്നും കരുത്തനായി മോദി; എല്ലാവരും എഴുതിത്തള്ളിയ മോദി സൂപ്പര്‍ പവറായി വന്നതോടെ മോദിയോടുള്ള നിലപാടും മാറ്റി; ഇന്ത്യയെ ഒന്നിപ്പിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രി എന്ന നിലയില്‍ മോദി കസറുന്നു

30 MAY 2019 12:47 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ എന്തെക്കെയായിരുന്നു പ്രതിപക്ഷ നേതാക്കന്‍മാര്‍ പറഞ്ഞിരുന്നത്. ലോക്കല്‍ ചാനലുകള്‍ മുതല്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഈ നില പിന്തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിരിക്കുകയാണ്. എന്തിന് വിഭാഗീകതയുടെ തമ്പുരാന്‍ എന്ന് വിശേഷിപ്പിച്ച ടൈം മാസിക പോലും തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മലക്കം മറിയുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി പുകഴ്ത്തിയുള്ള പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മാസിക

'ഒരു ദശകത്തിനിടയില്‍ ഇന്ത്യയെ ഇതുപോലെ ഒരുമിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല' എന്നും ജാതിമത ഭിന്നതകള്‍ക്ക് അപ്പുറത്ത് ദരിദ്രന്റെ പട്ടിണി മാറ്റിയ പ്രധാനമന്ത്രിയെന്നുമാണ് വിലയിരുത്തല്‍. ഏറ്റവും പുതിയ ലക്കത്തിലാണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുള്ള ലേഖനം.

'ഇന്ത്യയുടെ ഏറ്റവും വലിയ പിഴവായിരുന്ന വൈവിദ്ധ്യമെന്ന വര മോഡി മാറ്റി വരുന്നു എന്നും അധികാരം നിലനിര്‍ത്തുക മാത്രമല്ല മോഡി ചെയ്തത് തന്റെ പിന്തുണ കൂട്ടുകയും ചെയ്തു' എന്നാണ് പുതിയ ലേഖനത്തില്‍ പറയുന്നത്. ഇന്ത്യ ഗ്‌ളോബന്‍ ബിസിനസ് പ്രസിദ്ധീകരിച്ച ബ്രിട്ടനിലെ മീഡിയാ കമ്പനിയായ ഇന്ത്യന്‍ ഇന്‍കോര്‍പ്പറേറ്റ്‌സിന്റെ സിഇഒയായ മനോജ് ലാഡ്‌വ യുടേതാണ് ലേഖനം. 

ജാതി വിവേചനം എന്ന ഒറ്റക്കാരണം ഉപയോഗിച്ച് പാശ്ചാത്ത്യ മാധ്യമങ്ങള്‍ എക്കാലവും പഴിച്ചിരുന്ന ഇന്ത്യയെ പിന്നാക്ക വിഭാഗത്തില്‍ ജനിച്ച മോഡി ഒന്നാക്കിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. പ്രതികൂലാവസ്ഥ നേരിടുന്ന ഒരു സമൂഹത്തില്‍ നിന്നും ഇന്ത്യയൂടെ നെറുകയിലേക്ക് ഉയര്‍ന്നയാളാണ് മോഡി. ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളെ ഒരു വലിയ ഭക്ഷ്യശൃംഖലയിലേക്ക് നയിച്ചു. ഗാന്ധി നെഹ്രു രാഷ്ട്രീയ പാരമ്പര്യത്തിലൂടെ രാജ്യത്തെ ദരിദ്രരായ പൗരന്മാരെയും തിരിച്ചറിഞ്ഞെന്നും ലേഖനത്തില്‍ പറയുന്നു. 

ആദ്യ വട്ടം കാഴ്ചവെച്ച നയങ്ങളിലൂടെ ശക്തവും തുടര്‍ച്ചയായുള്ളതുമായ വിമര്‍ശനങ്ങളെ തകര്‍ത്ത് 1971 ല്‍ ഇന്ദിരാഗാന്ധി നേടിയതിനേക്കാള്‍ മികച്ച വിജയം നേടി ഇന്ത്യയെ അഞ്ചു വര്‍ഷം കൊണ്ട് ഇതുപോലെ ഒന്നിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും ടൈമിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു. 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്ന മോഡിയെ ശക്തമായി വിമര്‍ശിച്ച ആതിഷ് തസീറിന്റെ ലേഖനം ടൈം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ തവ്‌ലീന്‍ സിംഗിന്റെയും പാകിസ്താനിലെ പഞ്ചാബ് മുന്‍ ഗവര്‍ണറായ സല്‍മാന്‍ തസീറിന്റെയും മകനായിരുന്നു ആതിഷ് തസീര്‍. മോഡിയെ വിഭജന നായകന്‍ എന്നായിരുന്നു ആക്ഷേപിച്ചത്. 

അദ്ദേഹത്തിന്റെ അത്ഭുതം പ്രതീക്ഷിച്ചുള്ള സാമ്പത്തിക നയങ്ങള്‍ ഗുണകരമായില്ലെന്നു മാത്രമല്ല വിഷലിപ്തമായ മതദേശീയത പടര്‍ത്താന്‍ മോഡി ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ലാഡ്‌വയുടെ ലേഖനം. സാമൂഹമായ പുരോഗതി ലക്ഷ്യമിട്ടുള്ള നയങ്ങള്‍, ഹിന്ദുക്കളെയും മതന്യൂനപക്ഷങ്ങഴെയും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും അതിവേഗം മോചിപ്പിച്ചെന്നാണ് ലേഖനത്തില്‍ എടുത്തു പറയുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞയോടെ തുടക്കമാകാനിരിക്കെ മന്ത്രിസഭയിലേക്ക് ബിജെപി അദ്ധ്യക്ഷനും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഒരുക്കുകയും ചെയ്ത അമിത്ഷാ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷനായി തന്നെ അമിത്ഷായെ നില നിര്‍ത്താനാണ് ബിജെപി കേന്ദ്രങ്ങളിലെ ആലോചന. 

ആരോഗ്യ പ്രശ്‌നങ്ങള്‍ നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും സുഷമാ സ്വരാജും മന്ത്രിസഭയില്‍ ഉണ്ടായേക്കില്ല. പാര്‍ട്ടിയദ്ധ്യക്ഷന്‍ അമിത്ഷായുമായി നരേന്ദ്രമോഡി മൂന്ന് മണിക്കൂറോളം ഇന്നലെ തിരക്കിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്. അതിനു ശേഷം അരുണ്‍ ജെയ്റ്റ്‌ലിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ മോഡി കൂടിക്കാഴ്ചയും നടത്തി. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താന്‍ കഴിയാത്തതാണ് അമിത്ഷായെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന നിലപാടിലേക്ക് എത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (7 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends