ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കരുത് ഞങ്ങള്‍ വരില്ല ; ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനവുമായി പാര്‍ട്ടി

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കൂടാതെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചെര്ന്നതെന്നാണ് വിവരം.
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, ഡല്‍ഹി, രാജസ്ഥാന്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലാത്തത്. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും അഭിമാനകരമെന്ന് ഉറച്ച് പറയാവുന്ന ഒരു വിജയം കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് സീറ്റില്ല.
കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസമേകിയത് പഞ്ചാബ് മാത്രമാണ്. ഇവിടെ ബിജെപി 2 സീറ്റ് മാത്രമാണ് നേടിയത്. കോണ്‍ഗ്രസ്സ് എട്ടും എഎപി ഒന്നും സീറ്റുകള്‍ നേടി. ആകെ 13 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാടാണ് കോണ്‍ഗ്രസ്സിന് ആശ്വാസം നല്കിയ മറ്റൊരു സംസ്ഥാനം. ഇവിടെ 35 സീറ്റുകളില്‍ ഏഴെണ്ണം നേടാന്‍ കോണ്‍ഗ്രസ്സിനായി. ഡിഎംകെയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്സ് ഇവിടെ.
https://www.facebook.com/Malayalivartha
























