ജഗന് മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജഗന് മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയില്‍ 12.23ന് നടന്ന ചടങ്ങില്‍ 30000 പേര്‍ പങ്കെടുത്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വേദിയിലേക്ക് തുറന്ന ജീപ്പില്‍ എത്തിയ അദ്ദേഹത്തെ നിറഞ്ഞ കയ്യടിയോടെയാണ് അണികള്‍ സ്വീകരിച്ചത്. ഇന്ന് ജഗന്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ ജൂണ്‍ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് എത്തിയില്ലെങ്കിലും എന്‍. ചന്ദ്രബാബു നായിഡു ജഗന്‍ മോഹന്‍ റഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററലൂടെ ജഗനെ അഭിനന്ദിച്ചിരുന്നു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 175 ല്‍ 151 സീറ്റും, നിയമസഭ തിരഞ്ഞെടുപ്പില്‍ 25ല്‍ 22സീറ്റും നേടി. ജഗനും റാവുവും ഇന്ന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയ്ക്ക് തിരിക്കും. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് 46കാരനായ ജഗന്.
https://www.facebook.com/Malayalivartha
























