Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

വിറ്റുപോയ ഒരു പഴയ മൊബൈല്‍ ഫോണ്‍ സൃഷ്ടിച്ച സംഭവ പരമ്പരകള്‍ ; കൊലപാതകം, സംഘട്ടനം, വെടിവെയ്പ്പ്, ആത്മഹത്യ!

30 MAY 2019 03:55 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷമായി ജീവിച്ചിരുന്ന ഒരു 35-കാരി അഞ്ചു വയസ്സുകാരന്‍ മകനെയുമെടുത്തു കൊണ്ട് അളകനന്ദ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മുസാഫര്‍നഗറിലെ ഗംഗന്‍ഹര്‍ കനാലിലേക്കായിരുന്നു യുവതി ചാടിയത്. മകനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം അവര്‍ നദിയിലേക്ക് ചാടും മുമ്പ് വിളിച്ച ഫോണ്‍വിളിയിലേക്കാണ് എത്തിയത്. ഫോണ്‍വിളിച്ചത് ഭര്‍ത്താവിനെയായിരുന്നു. ഇതിലൂടെ മരണമടഞ്ഞ സ്ത്രീയെക്കുറിച്ച് വിവരം കിട്ടി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയ വിവരങ്ങള്‍ കേട്ടവരെല്ലാം ഞെട്ടി.

ആത്മഹത്യ ചെയ്ത യുവതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ എന്നയാളുമായി പ്രണയത്തില്‍ ആയിരുന്നുവെന്ന് കണ്ടെത്തി. കാമുകനുമായി ഒത്തുചേര്‍ന്നിരുന്നപ്പോഴുള്ള ചില മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി കണ്ടെത്തി. അത് പ്രചരിപ്പിച്ചത് അനൂജ് പ്രജാപതി എന്നയാളായിരുന്നു. ശുഭംകുമാര്‍ തന്റെ പഴയ ഫോണ്‍ വിറ്റിരുന്നു. അത് വാങ്ങിയത് അനൂജ് പ്രജാപതിയായിരുന്നു. എന്നാല്‍ കാമുകിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ ശുഭംകുമാര്‍ മറന്നുപോയിരുന്നു. ഫോണില്‍ ഫോട്ടോകള്‍ കണ്ട പ്രജാപതി ഇത് സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു.

മകനും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് തന്റെ രഹസ്യചിത്രങ്ങള്‍ പുറത്തായ വിവരം യുവതി അറിയുന്നത്. ഇതേ കുറിച്ച് യുവതി, മുന്‍കാമുകനായ ശുഭംകുമാറിനോട് ആരാഞ്ഞു. ശുഭംകുമാറും അപ്പോഴാണ് ചിത്രങ്ങള്‍ പുറത്തായ വിവരം അറിയുന്നത്. തുടര്‍ന്ന് ശുഭംകുമാര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രജാപതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയായിരുന്നു.

സുഹൃത്തുക്കളുമായി ചേര്‍ന്ന് കൃത്യം നടത്തുകയും ചെയ്തു. ഇതിനിടയില്‍ രണ്ടു ബൈക്കുകളില്‍ സഞ്ചരിച്ച പ്രതികള്‍ സുരക്ഷാ പരിശോധനയില്‍പെട്ടു. വാഹനം നിര്‍ത്താതെ പോയ പ്രതികള്‍ വെടിവെയ്ക്കുകയും പൊലീസ് തിരിച്ച് വെടിവെക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ രണ്ട് പ്രതികളുടെ കാലിന് വെടിയേറ്റിട്ടുണ്ട്.

പ്രജാപതിയുടെ കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈലും സിസിടിവി ദൃശ്യങ്ങളും പിന്നീട് ഈ പ്രതികളിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു. പഴയബന്ധത്തിലെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും കൊലപാതകത്തിലേക്ക് തന്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതോടെയാണ് യുവതി മകനെയും കൂട്ടി നദിയില്‍ ചാടിയത്.

ആത്മഹത്യയ്ക്ക് മുന്‍പ് ഒരു ബൂത്തുടമയുടെ ഫോണില്‍ നിന്ന് യുവതി അവസാനമായി ഭര്‍ത്താവിന് ഫോണ്‍ ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തി യുവതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഫോണ്‍ വില്‍പ്പനയുടെ ചുരുളഴിയുകയും ചെയ്തതോടെ യുവതിയുടെ ആത്മഹത്യയും, പ്രജാപതിയുടെ കൊലപാതകവും തമ്മില്‍ ബന്ധിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. പ്രതികളെ പിന്നീട് പോലീസ് അതിസാഹസികമായി കീഴടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (42 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

Malayali Vartha Recommends