യുപിയില്‍ വിഷമദ്യ ദുരന്തം 27 മരണം; 122 പേര്‍ ആശുപത്രിയില്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഉന്നാവോ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 27 പേര്‍ മരിച്ചു. 122 പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതണ്ട്. പലരും അവശനിലയില്‍ ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് മദ്യദുരന്തം ഉണ്ടായത്.
ലഖ്‌നൗവിലെ മാലിഹാബാദില്‍ 15 പേരാണ് മരിച്ചത്. ലഖ്‌നൗവിലെ സരോജിനിനഗറില്‍ മരിച്ചത് നാലുപേരാണ്. ഉന്നാവോ ജില്ലയിലെ ഹസന്‍ഗഞ്ചില്‍ മരണസംഖ്യ എട്ടാണ്. സംസ്ഥാനത്തെ എക്‌സൈസ് കമ്മീഷണറെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്ത ഇടനിലക്കാരന്‍ പ്യാരേലാലിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സഹായികള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് എക്‌സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം സസ്പന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























