കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ നാവികന് മടങ്ങിവരാന്‍ സുപ്രീം കോടതി മൂന്ന് മാസം കൂടി സമയം നല്കി

കടല്‍ക്കൊല കേസിലെ പ്രതികളില്‍ ഒരാളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനൊ ലെത്തോറെയ്ക്ക് മടങ്ങിയെത്താന്‍ മൂന്ന് മാസം കൂടി സുപ്രീം കോടതി സമയം നീട്ടി നല്കി. നാവികന് മടങ്ങിയെത്താന്‍ സമയം നീട്ടി നല്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ചികിത്സയുടെ ഭാഗമായി ഇറ്റലിയിലേയ്ക്ക് പോയ നാവികന് മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്ന് മാസം കൂടി സമയം നല്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതിയുടെ സത്യവാങ്മൂലം വാങ്ങണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ആരോഗ്യസ്ഥിതി പരിഗണിച്ച് കുറച്ചുകാലംകൂടി ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാവികന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചികിത്സയ്ക്ക് വേണ്ടി ഇറ്റലിയില്‍ പോയ നാവികന്‍ കഴിഞ്ഞ 12ന് തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ സമയം നീട്ടി നല്കണമെന്ന് നാവികന് വേണ്ടി ഇറ്റലി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര നിലപാട് അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























