ബരാക് ഒബാമ 25ന് ഇന്ത്യയിലെത്തും

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈ മാസം 25ന് ഇന്ത്യയിലെത്തും. അദ്ദേഹം 27 വരെ ഇന്ത്യയിലുണ്ടാവും. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒബാമ ചര്‍ച്ച നടത്തും.
പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 26 ന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഒബാമ 27 ന് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒബാമയുടെ സന്ദര്‍ശനത്തിനായി ഒരുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























