നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പശ്ചിമബംഗാളില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പുരുലിയ ജില്ലയിലെ മധുകുണ്ടയിലാണ് സംഭവം. നാലു വയസുകാരിയായ കുട്ടിയെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഡ്രൈവര്‍ ബസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞില്ല. പിറ്റേന്ന് കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ ബസുമായി വന്ന ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























