തരൂരിന്റെ ജീവിതത്തിലെ കാത്തി എന്ന സ്ത്രീ കാതറിന്‍ എബ്രഹാം; സുബ്രഹ്മണ്യന്‍ സ്വാമി

മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരുമായി ബന്ധമുണ്ടെന്ന് സുനന്ദ ഇടയ്ക്കിടെ പറയുമായിരുന്നത് യുവ എഴുത്തുകാരി കാത്തി എന്ന കാതറിന്‍ എബ്രഹാമിനെ കുറിച്ചാണെന്ന് സ്വാമി പറഞ്ഞു.
തരൂരും സുനന്ദയും തമ്മിലുള്ള വഴക്കിനിടെ കാത്തിയുടെ പേര് പറയാറുണ്ടെന്ന് തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റൊരു യുവതിയുമായി തരൂരിനുണ്ടായ ബന്ധത്തെക്കുറിച്ചും സുനന്ദ തന്നോട് പറഞ്ഞിരുന്നെന്നും അവരുടെ പേര് വ്യക്തമാക്കിയില്ലെന്നുമാണ് മാദ്ധ്യമ പ്രവര്‍ത്തകയായ നളിനി സിംഗ് മൊഴി നല്‍കിയത്.
കാത്തിയുടെ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ പ്രകാരം ശശി തരൂരിന്റെ ആശയങ്ങളും മറ്റും പിന്തുടരുന്നവരെയും പിന്തുണയ്ക്കുന്നവരെയും ചിത്രീകരിക്കാന്‍ \'തരൂരിയന്‍\' എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചിരുന്നത്. കാത്തിയാണ് തരൂരിയന്‍ എന്ന പ്രയോഗം കൊണ്ടുവന്നത് തന്നെ. ഇപ്പോള്‍, കാത്തി തരൂരിന്റെ ജീവചരിത്രം എഴുതുകയാണ് സ്വാമി അവകാശപ്പെട്ടു.
അതേസമയം ശശി തരൂമായുള്ള ദാമ്പത്യ ജീവിതത്തില്‍ സുനന്ദ പുഷ്‌കര്‍ സന്തുഷ്ടയായിരുന്നെന്ന് സഹോദരന്‍ രാജേഷ് പുഷ്‌കര്‍ പൊലീസിനു മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























