ഒബാമ 25ന് എത്തും, കൂടെ മിഷേലും

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 25ന് ഡല്‍ഹിയിലെത്തും. ആഗ്രയില്‍ താജ് മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുന്നതാണ് ഒബാമയുടെ മൂന്നു ദിവസത്തെ പരിപാടി. ഭാര്യ മിഷേലും ഒബാമയ്‌ക്കൊപ്പമുണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഒബാമയ്‌ക്കൊപ്പം അമേരിക്കയിലെ വ്യവസായികളും ഇന്ത്യയില്‍ എത്തുന്നുണ്ട്.
ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ഉടക്കിക്കിടക്കുന്ന ആണവ കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രതിരോധമേഖലയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒബാമയും 25ന് ചര്‍ച്ച ചെയ്യും. അന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നല്‍കുന്ന വിരുന്നിലും ഒബാമ സംബന്ധിക്കും. പിറ്റേന്ന് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്ന ഒബാമ, ഇന്ത്യ - യുഎസ് സിഇഒ വട്ടമേശ സമ്മേളനത്തെ അഭിസംബോധന ചെയ്യും. താജ്മഹല്‍ സന്ദര്‍ശനം 26നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























